You are currently viewing പണ്ട് ഒരു പരിചയമില്ലാത്തവര്‍ പോലും വന്ന് തെറി പറയുമായിരുന്നു..ആളുകളുടെ പെരുമാറ്റം ദുഃഖിപ്പിച്ചിരുന്നു, ഇന്നത്തെ സ്‌നേഹം കാണുമ്പോള്‍ മനസ്സുനിറയെ സന്തോഷം, ലക്ഷ്മി നായർ…

പണ്ട് ഒരു പരിചയമില്ലാത്തവര്‍ പോലും വന്ന് തെറി പറയുമായിരുന്നു..ആളുകളുടെ പെരുമാറ്റം ദുഃഖിപ്പിച്ചിരുന്നു, ഇന്നത്തെ സ്‌നേഹം കാണുമ്പോള്‍ മനസ്സുനിറയെ സന്തോഷം, ലക്ഷ്മി നായർ…

കേരളത്തിലെ ഒരു പാചക വിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമാണ് ഡോ. പി. ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈരളി ടി.വി.യിലെ ‘മാജിക് ഓവൻ’, ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികൾ താരം അവതരിപ്പിച്ചിട്ടുണ്ട്. പാചകരുചി, പാചകകല, പാചകവിധികൾ, എന്നീ പുസ്കങ്ങളുടെ രചയിതാവാണ് താരം. 1986 മുതൽ 1988 ഒരു വർഷത്തോളം ദൂരദർശനിൽ വാർത്താ അവതാരകയായും താരം പ്രവർത്തിച്ചിരുന്നു

2005 ൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗം ആയും താരം പ്രവർത്തിച്ചു. പിതാവ് ഡോ എൻ നാരായണൻ നായർ ഡയറക്ടർ ആയ തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് തന്നെയാണ് എൽ.എൽ.ബി യും, തുടർന്ന് എൽ.എൽ.എം. ഉം താരം നേടിയത്. ലോ അക്കാഡമിയിൽ നിന്ന് തന്നെ ഗവേഷണം നടത്തി പി.എച്ച്.ഡി യും താരം നേടിയിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് പാചക വീഡിയോകൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ആ വിഡിയോകളെ കുറിച്ച് താരം ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ഇപ്പോള്‍ തന്റെ വീഡിയോകള്‍ക്കെല്ലാം നല്ല കമന്റുകളാണ് ലഭിക്കുന്നത് എന്നും അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും സ്‌നേഹം നിറഞ്ഞ വാക്കുകള്‍ പറയുന്ന നിങ്ങള്‍ എന്ത് നല്ല മനസ്സിനുടമകളാണെന്നും താരം പറയുന്നു.

നിങ്ങളെല്ലാവരും മനസ്സില്‍ തൊട്ടുപറയുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും പുകഴ്ത്തി പറയുന്നതല്ലെന്നും താരം പറയുന്നുണ്ട്. പണ്ടൊന്നും ഇങ്ങനെയല്ലായിരുന്നു എന്നും താരം ഓർക്കുന്നു. തന്റെ വീഡിയോയ്ക്ക് താഴെ പണ്ടൊക്കെ മോശം കമന്റുകളാണ് വന്നിരുന്നതെന്നും ഒരു പരിചയം ഇല്ലാത്തവര്‍ പോലും തന്നെ ചീത്ത പറയാറുണ്ടായിരുന്നുവെന്നും താരം പറയുകയുണ്ടായി.

അന്ന് അതൊക്കെ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും എല്ലാവരും സ്‌നേഹമാണ് തരുന്നതെന്നും താരം പറയുന്നു. ആദ്യ സമയത്ത് ലഭിച്ച മോശപ്പെട്ട കമന്റുകൾ ആണ് താരം ഓർത്തു പറയുന്നത്. ആ സമയത്തെ വിമർശന സ്വഭാവങ്ങളിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്നും ഇപ്പോൾ എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നു എന്നും ആണ് താരം പറയുന്നത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നു.

Leave a Reply