മലയാളം സിനിമ കണ്ട ഏറ്റവും വലിയ ലെജൻഡ് ആണ് ലാൽ സാർ: ഹണി റോസ്
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. താരം തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മോൺസ്റ്റർ വലിയ പ്രതീക്ഷയോടെ സിനിമ ആരാധകർ കാത്തിരിക്കുകയും പ്രേക്ഷക പ്രതീക്ഷക്കൊത്തത് നൽകുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. ചിത്രത്തിലെ ഭാമിനി എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് എന്നും ലാൽസാറിനൊപ്പം തനിക്ക് ഇത്രയും സ്ക്രീൻ സ്പേസ് കിട്ടിയ മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോൾ താരം മോഹൻ ലാലിനെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. മലയാളം സിനിമ കണ്ട ഏറ്റവും വലിയ ലെജൻഡ് ആണ് ലാൽ സാർ എന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഏറെ പഠിക്കാനുള്ള അവസരം കൂടിയാണ് തന്നതെന്നും ആണ് താരം പറഞ്ഞത്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തത്.