You are currently viewing കറുമ്പികളായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്; പക്ഷേ മഞ്ജു ഇപ്പോള്‍ വെളുത്തു, കാരണം അറിയില്ലെന്ന് കൂട്ടുകാരി സിമി

കറുമ്പികളായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്; പക്ഷേ മഞ്ജു ഇപ്പോള്‍ വെളുത്തു, കാരണം അറിയില്ലെന്ന് കൂട്ടുകാരി സിമി

കറുമ്പികളായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്; പക്ഷേ മഞ്ജു ഇപ്പോള്‍ വെളുത്തു, കാരണം അറിയില്ലെന്ന് കൂട്ടുകാരി സിമി

മലയാളം ടെലിവിഷനിലും സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ടിവി ഷോയിൽ ഭർത്താവിനൊപ്പം മത്സരാർത്ഥിയായിരുന്നു. മഴവിൽ മനോരമയിലെ ഒരു ജനപ്രിയ സിറ്റ്‌കോമായ മറിമായത്തിലെ ശ്യാമള എന്ന കഥാപാത്രത്തിലൂടെ താരത്തിന് ആദ്യ കരിയർ ബ്രെക്ക് ആയിരുന്നു. വളരെ മികച്ച അഭിനയ വൈഭവം ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്.

അളിയൻ വേഴ്സസ് അളിയൻ എന്ന സിറ്റ്കോമിലെ തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് താരത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ സ്പെഷ്യൽ ജൂറി അവാർഡ് നേടി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉൾപ്പെടെ 30-ലധികം മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . താരം മലയാളം റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് രണ്ടാം സീസണിൽ ഒരു പങ്കാളിയായിരുന്നു.

താരത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സിമി ബാബു. ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് സിമി. കൂടുതലായും നടി മഞ്ജു പത്രോസിന്റെ കൂടെയാണ് സിമിയെ കാണാറുള്ളത്. ഇരുവരും വെറുതേ അല്ല ഭാര്യ എന്ന ഷോയിലൂടെ പരിചയപെടുകയും ആ സൗഹൃദം മികവോടെ തന്നെ മുന്നോട്ട് കൊണ്ട് പോവുകയുമാണ്.

ഇരുവരും ഒരുമിച്ച് ആണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ബ്ലാക്കീസ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ ഇരുവരും വിശേഷങ്ങൾ പങ്കുവെക്കുകയും ആരാധകരുമായി സംവദിക്കുകയും ചെയ്യാറുണ്ട്. വളരെ പെട്ടന്ന് തന്നെ വിശേഷങ്ങളും എപ്പിസോഡുകളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ എന്ത് കൊണ്ടാണ് യൂട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേർ നൽകിയിരിക്കുന്നത് എന്നാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ഞങ്ങൾ കറുത്തത് കൊണ്ടാണ് അങ്ങിനെ പേര് നൽകിയിരിക്കുന്നത് എന്നും ചെറുപ്പത്തിൽ തന്നെ കറുത്തത് ആയതു കൊണ്ട് ബോഡി ഷൈമിങ് നേരിട്ടിട്ടുണ്ട് എന്നുമാണ് ഇരുവരും പറയുന്നത്. എനിക്ക് ഞാൻ കറുത്തത് കൊണ്ടുള്ളല വിഷമം മാറിയത് വിവാഹത്തിന് ശേഷം ആണ് എന്ന് സിമി പറയുന്നുണ്ട്.

ഭർത്താവിന്റെ കറുത്ത പെൺകുട്ടികളെ ഇഷ്ടമായിരുന്നു എന്നും അതോടെയാണ് എനിക്ക് ആത്മവിശ്വാസം ലഭിച്ചത് എന്നും സിമി പറയുകയുണ്ടായി. ചെറുപ്പം മുതൽ കറുത്തത് കൊണ്ടുള്ള വിഷമങ്ങൾ ഞങ്ങൾ ഒരുമിച്ച് അനുഭവിച്ചതായിരുന്നു എന്നും എന്നാൽ മഞ്ജു ഇപ്പോൾ വെളുത്തു എന്നും അത് എങ്ങിനെ ആണെന്ന് അറിയില്ല എന്നും സിമി പറയുന്നുണ്ട്. വളരെ പെട്ടന്നാണ് താരങ്ങളുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply