You are currently viewing സത്യത്തില്‍ ഇവിടെ ആണിനും പെണ്ണിനും രക്ഷയില്ല: ലെന…

സത്യത്തില്‍ ഇവിടെ ആണിനും പെണ്ണിനും രക്ഷയില്ല: ലെന…

സത്യത്തില്‍ ഇവിടെ ആണിനും പെണ്ണിനും രക്ഷയില്ല: ലെന…

മികച്ച അഭിനയം കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് താരം ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണ ക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് താരത്തിന് സിനിമയിൽ വഴിത്തിരിവുണ്ടായത്. അതിലൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. പിന്നീട് സ്നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. ഇപ്പോൾ താരം അഭിനയിച്ച വനിത എന്ന സിനിമ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

റഹീം ഖാദർ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വനിതാ. സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ത്രില്ലർ എന്ന് പറയപ്പെടുന്ന വനിത എന്ന ചിത്രം യഥാർത്ഥ ജീവിതത്തിലെ പോലീസുകാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് കഥയുടെ സ്പർശനാത്മകമായ അവതരണത്തിൽ നിന്നും മനസ്സിലാക്കാം. സീനിയർ സിവിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം സിനിമയിലെത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ കഥാപാത്രത്തിന് ലഭിക്കുന്നുണ്ട്.

ഇപ്പോൾ താരം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ഉണ്ടായ സംസാരത്തിന്റെ ഒരു ഭാഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ സമൂഹത്തിന്റെ ക്ലീഷേ നിലപാടുകളെ കുറിച്ചാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഈ സമൂഹത്തില്‍ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ല. രണ്ടിനും അതിന്റേതായ കഷ്ടപ്പാടുകള്‍ ഉണ്ട് എന്നാണ് താരം പറഞ്ഞത്. വളരെ വ്യക്തമായി ഇതിന് വിശദീകരണവും താരം നൽകുന്നുണ്ട്.

പുരുഷന്മാര്‍ക്ക് കരയാന്‍ പാടില്ല. കരഞ്ഞാല്‍ അവര്‍ ദുര്‍ബലരാണെന്ന് അര്‍ത്ഥം. എന്ത് കഷ്ടമാണെന്ന് നോക്കണം. മനുഷ്യര്‍ ആയാല്‍ കരയില്ലേ എന്നും സ്ത്രീകളുടെ കാര്യത്തിലും അതുപോലെ തന്നെ സ്ത്രീകള്‍ക്ക് ഒരുപാട് ധൈര്യം പാടില്ല. കുറച്ച് സ്‌ത്രൈണത ഒക്കെ കാണിക്കണ്ടേ എന്നാവും എന്നും താരം പറയുന്നു. എല്ലാത്തിനും അതിന്റേതായ കുറച്ച് ക്ലീഷേ സാധനങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ട് എന്നും നമ്മള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന 2023 ല്‍ ലിംഗ വ്യത്യാസങ്ങള്‍ കളഞ്ഞു മനുഷ്യനെ മനുഷ്യനായിട്ട് കാണുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ കാര്യം എന്നും താരം കൂട്ടിച്ചേര്‍ത്തു.

Leave a Reply