You are currently viewing അവന്റെ മടിയിൽ കിടന്നതിനും അവനു ഉമ്മ കൊടുത്തതിനും ഒക്കെ എനിക്ക് നിരവധി ആളുകളിൽ നിന്നും ചീത്ത കേൾക്കേണ്ടി വന്നു – എന്നാൽ എന്റെ ഭർത്താവ് ഒരക്ഷരം ചോദിച്ചിട്ടില്ല…

അവന്റെ മടിയിൽ കിടന്നതിനും അവനു ഉമ്മ കൊടുത്തതിനും ഒക്കെ എനിക്ക് നിരവധി ആളുകളിൽ നിന്നും ചീത്ത കേൾക്കേണ്ടി വന്നു – എന്നാൽ എന്റെ ഭർത്താവ് ഒരക്ഷരം ചോദിച്ചിട്ടില്ല…

മലയാളം ടെലിവിഷനിലും സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ടിവി ഷോയിൽ ഭർത്താവിനൊപ്പം മത്സരാർത്ഥിയായിരുന്നു. മഴവിൽ മനോരമയിലെ ഒരു ജനപ്രിയ സിറ്റ്‌കോമായ മറിമായത്തിലെ ശ്യാമള എന്ന കഥാപാത്രത്തിലൂടെ താരത്തിന് ആദ്യ കരിയർ ബ്രെക്ക് ആയിരുന്നു. വളരെ മികച്ച അഭിനയ വൈഭവം ആണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്.

അളിയൻ വേഴ്സസ് അളിയൻ എന്ന സിറ്റ്കോമിലെ തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് താരത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ സ്പെഷ്യൽ ജൂറി അവാർഡ് നേടി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉൾപ്പെടെ 30-ലധികം മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് . താരം മലയാളം റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് രണ്ടാം സീസണിൽ ഒരു പങ്കാളിയായിരുന്നു.

വലിയ കടബാധ്യതകൾ ഉണ്ടായതു കൊണ്ടാണ് ബിഗ് ബോസിലേക്ക് വരാൻ തീരുമാനിച്ചത് എന്നും ബിഗ് ബോസിലൂടെ ഒരുപാട് കടബാധ്യതകൾ തീർക്കാൻ സാധിച്ചു എന്നും താരം തുറന്നു പറഞ്ഞ ഒരു അനുഭവ അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ ബിഗ്ബോസിനെ ശേഷം സിനിമകളും ടെലിവിഷൻ ഷോകളിലേക്കും ഉള്ള അവസരങ്ങൾ മറ്റും കുറയുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. ജനസമ്മതി താരത്തിന് ബിഗ് ബോസിലൂടെ കുറഞ്ഞിട്ടുണ്ട്.

അതിന് കാരണം പരിപാടിയിലെ സഹമത്സരാർത്ഥിയായ ഫക്രുവുമായുള്ള മഞ്ജുവിന്റെ സൗഹൃദവും അടുപ്പകൂടുതലും ആയിരുന്നു. ഫുക്രുവിന്റെ മടിയിൽ കിടക്കുന്നതും അവനെ ഉമ്മ കൊടുക്കുന്നതും ആയ ചില ചിത്രങ്ങൾ പുറത്തു വരികയായിരുന്നു ചെയ്തത് എന്നും താരം തന്നെ ഒരു ടെലിവിഷൻ പ്രോഗ്രാം എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്.

ഈ ചിത്രങ്ങൾ കണ്ടുകൊണ്ട് നേപ്പാളിൽ നിന്ന് വരെ ആളുകൾ തന്നെ ഫോൺ വിളിച്ചു വഴക്ക് പറഞ്ഞു എന്നും കൊച്ചു പിള്ളേരുടെ കൂടെ നീ എന്താണ് ചെയ്യുന്നത് എന്നായിരുന്നു ചിലർ ചോദിച്ചിരുന്നത് എന്നും താരം അന്ന് പറഞ്ഞു. അതുപോലെതന്നെ തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടാൽ തണൽ തന്നെ അമ്പരന്നു പോയിരുന്നു എന്നും തർ പറയുകയുണ്ടായി. ഒരിക്കൽ ഒരു കുട്ടി തനിക്ക് അയച്ചു തന്ന ചിത്രമായിരുന്നു കണ്ടത് വല്ലാതെ അമ്പരന്നു പോയി തന്റെ അതേ മുഖച്ഛായ തന്നെയായിരുന്നു എന്നും താരം പറഞ്ഞു.

ഇത്രയും മികച്ച രീതിയിൽ എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത് എന്നൊക്കെ ആ നിമിഷം താൻ ചിന്തിച്ചു പോയിരുന്നുവെന്നും താരം പറയുന്നുണ്ട്. ബോഡി ഷേമിങ്ങിന്റെ പേരിലും വലിയ തോതിൽ താൻ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നും താരം ആക്കൂട്ടത്തിൽ തുറന്നു പറഞ്ഞിരുന്നു. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകളും പ്രസ്തുത എപ്പിസോടും വൈറൽ ആയിരുന്നു.

Leave a Reply