You are currently viewing പതിമൂന്നാം വയസ്സിൽ നായിക… ഒന്നിലധികം ഭാഷയിൽ തിരക്കുള്ള നടി അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസ്… ഇപ്പോൾ.??

പതിമൂന്നാം വയസ്സിൽ നായിക… ഒന്നിലധികം ഭാഷയിൽ തിരക്കുള്ള നടി അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസ്… ഇപ്പോൾ.??

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചാർമി കൗർ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി താരം വിലസിയിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ തരത്തിന് കഴിഞ്ഞിട്ടുണ്ട്.

മലയാളം കന്നട തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം നാൽപ്പതിൽ കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തെലുങ്കു സിനിമയിൽ ആണ് താരം കൂടുതൽ ഷോബിച്ചു നിന്നത്. കുച്ചുപ്പുടി ഡാൻസർ എന്ന നിലയിലും താരം ഒരുപാട് അംഗീകരങ്ങൾ നേടിയിട്ടുണ്ട്.

13 വയസ്സിൽ അഭിനയം ആരംഭിച്ച താരം പതിനഞ്ചാം വയസ്സിൽ വീട്ടമ്മയുടെ കഥാപാത്രം വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കി. 2002ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. നീ തോട് കവലി എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച്കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരം അതേ വർഷം തന്നെ പുറത്തിറങ്ങിയ മുജ് ദോസ്ത് കരോക്കെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

കാതൽ അഴിവതില്ലൈ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തമിഴിൽ അരങ്ങേറി. ഈ സിനിമയിലെ താരത്തിന് കഥാപാത്രം ചാർമി എന്നായിരുന്നു. ഒരേ വർഷം തന്നെ 4 വ്യത്യസ്തമായ ഭാഷകളിൽ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. പിന്നീടങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു. ഒരുപാട് മികച്ച സിനിമകൾ പല സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചു.

ജയസൂര്യ മനോജ് കെ ജയൻ അനൂപ് മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ കാട്ടുചെമ്പകം എന്ന സിനിമയിൽ കാട്ടുചെമ്പകം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ സിനിമയിലൂടെ താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തുകയും ചെയ്തു. നാഗാർജുന നായകനായി പുറത്തിറങ്ങിയ മാസ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം സൗത്ത് ഇന്ത്യയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്.

ദിലീപ് നായകനായി പുറത്തിറങ്ങിയ ആഗതൻ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ താപ്പാന തുടങ്ങിയവ താരം അഭിനയിച്ച മറ്റു മലയാള സിനിമകൾ ആണ്. പിന്നീട് താരത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു വന്നു. അതോടുകൂടി താരം ഐറ്റം സോങ്ങുകളിൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സൗത്ത് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ കാമിയോ റോളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.

2015 ലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പ്രൊഡ്യൂസർ എന്ന നിലയിൽ താരം കഴിവ് തെളിയിച്ചു. ജ്യോതിലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ആദ്യമായി പ്രൊഡക്ഷൻ രംഗത്തേക്ക് കടന്നു വരുന്നത്. പൂരി ജഗനാഥ സംവിധാനം ചെയ്തു വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന ലിഗർ എന്ന സിനിമയിൽ കൊ പ്രൊഡ്യൂസർ എന്ന നിലയിലും താരം വർക്ക് ചെയ്യുന്നുണ്ട്.

Leave a Reply