You are currently viewing ചൂടൻ രംഗങ്ങളുമായി മംഗളവാരത്തിലെ ‘ഏമയ്ന്തോ എമിതോ’ ലിറിക്കൽ ഗാനം റിലീസായി… ട്രെൻഡിംഗ്

ചൂടൻ രംഗങ്ങളുമായി മംഗളവാരത്തിലെ ‘ഏമയ്ന്തോ എമിതോ’ ലിറിക്കൽ ഗാനം റിലീസായി… ട്രെൻഡിംഗ്

പായൽ രാജ്പുതും നന്ദിത ശ്വേതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് മംഗളവാരം. സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ “മംഗളവാരം” 2023 നവംബർ 17 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അടുത്ത വൃത്തന്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യം റിലീസായ ഗാനവും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു

പായൽ രാജ്പുത്, അജ്മൽ അമീർ എന്നിവരെ കേന്ദ്രീകരിച്ചാണ് ‘ഏമയ്ന്തോ എമിതോ’ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ‘ആർഎക്‌സ് 100’ ഫെയിം അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അജനീഷ് ലോക്‌നാഥാണ്. വളരെ മനോഹരമായ ഒരു റൊമാന്റിക് സോങ് ആണ് ഇതിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്.

പുരുഷ പങ്കാളി തന്റെ പ്രണയിനിയുടെ നാഭിയിൽ പ്രണയപൂർവ്വം തഴുകുന്നതിന്റെയും സ്പർശിക്കുന്നതിന്റെയും ദൃശ്യങ്ങൾ രചനയിൽ കാണിക്കുന്നുണ്ട്. പാട്ട് പുരോഗമിക്കുമ്പോൾ ചൈതന്യ പ്രസാദിന്റെ മനോഹരമായ വരികളിലൂടെയാണ് പ്രേക്ഷകർ സഞ്ചരിക്കുന്നത്. ഹർഷിക ദേവനാഥിന്റെ ശബ്ദം കേൾക്കുന്നവരുടെ ശ്രദ്ധയെ വാക്കിൽ തന്നെ ആകർഷിക്കാതിരിക്കില്ല.

എ ക്രിയേറ്റീവ് വർക്‌സും മുദ്ര മീഡിയ വർക്‌സും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ നന്ദിത ശ്വേത, ദിവ്യ പിള്ള, രവീന്ദ്ര വിജയ്, കൃഷ്ണ ചൈതന്യ, അജയ് ഗോഷ്, ശ്രാവൺ റെഡ്ഡി, ശ്രീതേജ്, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വളരെ മനോഹരമായ ഒരു കാഴ്ച അനുഭവം തന്നെയായിരിക്കും സിനിമ എന്ന് പ്രതീക്ഷിക്കാം.

Leave a Reply