You are currently viewing മുംബൈ സ്ട്രീറ്റിൽ ബോള്ളിവുഡ് താരത്തിനൊപ്പം ചുറ്റിക്കറങ്ങുന്ന കീർത്തി സുരേഷ്…  ആരാധകർ പകർത്തിയ വീഡിയോ വൈറലാകുന്നു…

മുംബൈ സ്ട്രീറ്റിൽ ബോള്ളിവുഡ് താരത്തിനൊപ്പം ചുറ്റിക്കറങ്ങുന്ന കീർത്തി സുരേഷ്… ആരാധകർ പകർത്തിയ വീഡിയോ വൈറലാകുന്നു…

അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് അറിയപ്പെടുകയും ഒരുപാട് ആരാധകരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കുകയും ചെയ്ത താരമാണ് കീർത്തി സുരേഷ്. തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് താരം. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്.

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. 2013ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്തിരുന്നത്. റിങ് മാസ്റ്റർ , ഇത് എന്ന മായം, നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയിട്ടുണ്ട്.

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം വരുൺ ധവാന്റെ കൂടെ മുംബൈ സ്ട്രീറ്റിലൂടെ ഓട്ടോയിൽ പോകുന്ന വീഡിയോ പകർത്തിയിരിക്കുകയാണ് ആരാധകർ.

ഷൂട്ടിങ്ങിന്റെ ആവശ്യാർത്ഥമായിരിക്കണം എന്ന് പ്രേക്ഷകർ വീഡിയോ കണ്ടതിനു ശേഷം കണക്കുകൂട്ടുന്നുണ്ട്. എന്തായാലും ക്യൂട്ട് ലുക്കിലുള്ള താരങ്ങളെ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ എന്ന് ചുരുക്കം. എന്തായാലും ഇഷ്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള മനസ്സ് പ്രേക്ഷകർക്ക് ഉണ്ടായതു കൊണ്ട് തന്നെ പകർത്തപ്പെട്ട വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുക്കുകയും വലിയ കാഴ്ചക്കാരെ നേടിക്കൊണ്ടു തന്നെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply