You are currently viewing ബന്ധുക്കൾ മുടങ്ങാതെ എന്നോട് ചോദിക്കുന്ന ചോദ്യം ഉണ്ട്… മാളവിക ജയറാം

ബന്ധുക്കൾ മുടങ്ങാതെ എന്നോട് ചോദിക്കുന്ന ചോദ്യം ഉണ്ട്… മാളവിക ജയറാം

ബന്ധുക്കൾ മുടങ്ങാതെ എന്നോട് ചോദിക്കുന്ന ചോദ്യം ഉണ്ട്… മാളവിക ജയറാം

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. മകൻ കാളിദാസ് ജയറാം സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവ അഭിനേതാവായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നതും പറയേണ്ടത് തന്നെയാണ്.

മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. പിതാവ് ജയറാം തന്നെ അത് തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് മാളവികയുടെ ഒരു അഭിമുഖമാണ്. 25 വയസ്സ് ആകുമ്പോൾ ബന്ധുക്കളും നാട്ടുകാരും മുടങ്ങാതെ ഒരു ചോദ്യം ചോദിക്കുന്നുണ്ടാകും എന്നു പറയാൻ തുടങ്ങുമ്പോൾ തന്നെ ചോദ്യം എന്താണെന്ന് മനസ്സിലാക്കിയ ഒരു മുഖം ഭവമാണ് തരത്തിനുണ്ടായത്.

ശേഷം എന്നോട് മുടങ്ങാതെ എല്ലാ ബന്ധുക്കളും അത് ചോദിക്കുന്നുണ്ട് എന്നും എല്ലാ ഫാമിലി പരിപാടികൾക്ക് പോയാലും മറക്കാതെ ആ ചോദ്യം എന്നോട് ചോദിക്കാറുണ്ട് എന്നും കുടുംബത്തിൽ അച്ഛനും അമ്മയും മാത്രമാണ് ചോദിക്കാത്തത് എന്നും താരം പറയുന്നു. എന്താണെന്ന് ചോദ്യം എന്ന് നമ്മൾ പറഞ്ഞില്ലല്ലോ എന്ന അവതാരകയുടെ ഇടപെടലിനെ അത് പറയേണ്ട ആവശ്യമില്ല എന്നും അത് ഈ പ്രായക്കാർക്ക് എന്തായാലും മനസ്സിലാകും എന്നും താരപുത്രി മറുപടി നൽകി.

പിന്നീട് അവതാരക അങ്ങിനെയുള്ള ചോദ്യങ്ങളെ എങ്ങിനെയാണ് നേരിടാറുള്ളത് എന്നും അതിന് എന്ത് മറുപടിയാണ് നൽകാറുള്ളത് എന്നും ചോദിച്ചപ്പോൾ “ആ.. ഓക്കെ… ചെയ്യാം… എന്നൊക്കെ അങ്ങോട്ട് പറയും ” എന്നാണ് മറുപടി നൽകിയത്. അല്ലാതെ എന്തെങ്കിലും പറഞ്ഞാൽ കുടുംബ പ്രശ്നമാകും എന്നും താരം പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ ഇന്റർവ്യൂ വൈറലാവുകയും ചെയ്തിരിക്കുന്നു.

Leave a Reply