You are currently viewing നാളുതോറും ഞെട്ടിക്കുകയാണല്ലോ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മാളവിക മോഹനൻ …

നാളുതോറും ഞെട്ടിക്കുകയാണല്ലോ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മാളവിക മോഹനൻ …

നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് മാളവിക മോഹനൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാട്ടോഗ്രാഫർ ആയ കെ യു മോഹനനാണ് താരത്തിന്റെ പിതാവ്. പക്ഷേ സിനിമയിൽ കടന്നു വന്നതിനു ശേഷം സ്വന്തമായ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാള സിനിമയ്ക്ക് പുറമേ കന്നഡ ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളത്തിലെ യുവ രാജാവ് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2015 ൽ ബോബി-സഞ്ജയ് എഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ആസിഫ് അലി നായകനായി പുറത്തിറങ്ങിയ നിർണായകം എന്ന മലയാള സിനിമയിലും താരം അഭിനയിച്ചു.

നാനു മത്തു വരലക്ഷ്മി എന്ന സിനിമയിലൂടെ കന്നടയിലും ബിയോണ്ട് ദി ക്ലോഡ്സ് എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. 2019 ൽ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറി. പിന്നീട് ഇളയദളപതി വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടി ആയി മാറിയത്.

ധനുഷ് നായകനായി പുറത്തിറങ്ങിയ മാറൻ എന്ന സിനിമയിലൂടെ താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റി. സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകർ പറയുന്നത്.

ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മാളവിക മോഹനൻ. വർക്കൗട്ട് വീഡിയോകളും ഫോട്ടോകളും താരം സാധാരണയായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ കിടിലൻ ഹോട്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply