You are currently viewing ‘നിര്‍ഭയ പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തതാണോ?’ സ്വാസികയോട് മാളവിക; ‘അംഗീകരിക്കാന്‍ പറ്റാത്ത പരാമര്‍ശം’

‘നിര്‍ഭയ പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തതാണോ?’ സ്വാസികയോട് മാളവിക; ‘അംഗീകരിക്കാന്‍ പറ്റാത്ത പരാമര്‍ശം’

‘നിര്‍ഭയ പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തതാണോ?’ സ്വാസികയോട് മാളവിക; ‘അംഗീകരിക്കാന്‍ പറ്റാത്ത പരാമര്‍ശം’

അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്.

സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമ വലിയ പ്രേക്ഷക പ്രീതിയോടെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതുകൂടാതെ ഒരുപാട് അഭിമുഖങ്ങളിലൂടെയും വിമർശനാത്മകമായ പരാമർശങ്ങളിലൂടെയും താരം സോഷ്യൽ മീഡിയ ഇടങ്ങലിൽ നിറഞ്ഞു നിൽക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും എല്ലാം താരം സംസാരിച്ചിരുന്നു.

വിമർശനങ്ങളാണ് അത്തരത്തിലുള്ള പരാമർശങ്ങൾ കൂടുതലായും നേരിട്ടത്. സിനിമാ മേഖലയില്‍ ആരും ആരെയും പിടിച്ച്‌ കൊണ്ട് പോയി റേപ്പ് ചെയ്യുന്നില്ല എന്നായിരുന്നു തരം പറഞ്ഞത്. ഒരു സ്ത്രീ കതകടച്ചാല്‍ അത് തുറന്ന് ആരും വരില്ലെന്നും തരം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആ സമയങ്ങളിൽ തന്നെ ഒരുപാട് പേർ സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്നെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴത്തെ ഇന്ത്യൻ താരസുന്ദരി മാളവിക മോഹനൻ ഇക്കാര്യത്തിൽ തന്നെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ എവിടെ വെച്ചും ആക്രമിക്കപ്പെടാം. ഇപ്പോള്‍ ഞാന്‍ ഡല്‍ഹിയിലൊക്കെ ട്രാവല്‍ ചെയ്യുമ്ബോള്‍ എനിക്കും ഫീല്‍ ആയിട്ടുണ്ട് എന്നും തരം പറഞ്ഞു. എത്ര സ്ട്രോങ് ആണെങ്കിലും ആ ഒരു മൊമന്റില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നും അഞ്ച് ബോയ്സ് വന്ന് നമ്മളെ മാന്‍ഹാന്‍ഡില്‍ ചെയ്യാന്‍ നോക്കിയാല്‍ എന്ത് ചെയ്യും എന്നും തരം ചോദിക്കുന്നുണ്ട്.

ആ പരാമര്‍ശത്തെ ഒട്ടും അംഗീകരിക്കുന്നില്ല എന്നും ഡല്‍ഹിയില‍െ നിര്‍ഭയ കേസൊക്കെ… ആ പെണ്‍കുട്ടി ബസില്‍ ട്രാവല്‍ ചെയ്യുകയായിരുന്നു. അവളെ വന്ന് റേപ്പ് ചെയ്തതാണ്’. അതിനാല്‍ ആ പ്രസ്താവനയെ അംഗീകരിക്കുന്നില്ല എന്നും നിരുത്തരവാദപരമായ പ്രസ്താവനയാണത് എന്നും തരം പറയുകയുണ്ടായി. വളരെ പെട്ടെന്നാണ് താരത്തിന്റെ പരാമർശത്തെയും അഭിപ്രായത്തെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply