മാർക്കറ്റിങ്ങിനു വേണ്ടിയാണ് ആ സീൻ വെച്ചത് എന്ന് തോന്നിയിട്ടില്ല… ഭീഷ്മ പർവതിയെ ഇന്റിമേറ്റ് സീനിനെ കുറിച്ച് തുറന്നു പറഞ്ഞു അനഘ
മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഘ. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി തന്നെയാണ് താരം ഓരോ സിനിമയും പൂർത്തീകരിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവച്ചതു കൊണ്ടു തന്നെയാണ്.

2016 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ഒരു രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിൽ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. പിന്നീട് പുറത്തിറങ്ങിയ റോസാപ്പൂ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതുവരെയും മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു. നടപ്പ് തുണൈ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുണ 369 എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി. ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള വേഷങ്ങൾ താരത്തിന് ഇപ്പോൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്.

ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് താരം സജീവമാണ്. ഭീഷ്മപർവ്വം എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവം എന്ന സിനിമയുടെ വിജയ ആരവത്തിൽ താരത്തിന്റെ പങ്കു വഹിച്ച പങ്ക് നിസ്തുലമാണ്.

ബോൾഡ് പേർസണാലിറ്റി ആയ കഥാപാത്രത്തെ താരം വളരെ മികവോടെ അവതരിപ്പിച്ചു. റെയ്ച്ചൽ എന്ന കഥാപാത്രത്തെ അഭിനയിച്ച് ജീവൻ നൽകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പ്രശസ്തിയും പിന്തുണയും വർധിപ്പിക്കുന്നത് തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

ഭീഷ്മ പർവത്തിലെ ഇൻഡിമേറ്റ് സീനുകളെ കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. മാർക്കറ്റിങ്ങിന് വേണ്ടി ഉണ്ടാക്കിയ ഒരു സീനാണ് അത് എന്ന് എനിക്ക് തോന്നുന്നില്ല എന്നും അങ്ങനെ ചെയ്യുന്ന ഒരാൾ അല്ല അമൽ സർ എന്നുമാണ് താരം പറയുന്നത്. കൂടാതെ മാതാപിതാക്കളുടെ കണ്സേന്റ് ഹെർട്ട് ആകുമോ എന്ന് ഒരൊറ്റ പേടി മാത്രമേ എനിക്ക് അത് ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നുള്ളൂ എന്നും അത് അല്ലാതെ മറ്റു പ്രയാസങ്ങളോന്നും ഉണ്ടായിരുന്നില്ല എന്നും താരം തുറന്നു പറഞ്ഞു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗം ആയിരിക്കുകയാണ്.