You are currently viewing അജ്മീർ ദർഗ സന്ദർശിച്ച് പാപമോചനം തേടി വീഡിയോ പങ്കുവെച്ച് പ്രിയ താരം ലക്ഷ്മി റായ്…

അജ്മീർ ദർഗ സന്ദർശിച്ച് പാപമോചനം തേടി വീഡിയോ പങ്കുവെച്ച് പ്രിയ താരം ലക്ഷ്മി റായ്…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയും ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്ത താരമാണ് ലക്ഷ്മി റായ്. തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ.

ഒരുപാട് ഭാഷയിൽ ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളികൾക്ക് കാണാൻ കഴിഞ്ഞു. സിനിമാ പ്രേമികൾക്ക് മുഴുവൻ താരം പ്രിയങ്കരിയാകുന്നത് ഏത് ഭാഷയിൽ ആണെങ്കിലും ഏതുതരം കഥാപാത്രമാണെങ്കിലും വളരെ മനോഹരമായ പക്വമായും അത് കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്. എന്തായാലും താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. താരം പാപ മോചനത്തിനു വേണ്ടി അജ്മീർ സന്ദർശിച്ചിരിക്കുകയാണ്. അതിന്റെ വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.

ജാതിയും മതവും നോക്കാതെ മനസ്സിലെ വേവലാതികൾ പറഞ്ഞു തീർക്കാൻ വേണ്ടി ഓരോരുത്തരും എത്തിച്ചേരുന്ന ഒരു ദർഗയാണ് അജ്മീർ. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്മേരി ആണ് അവിടെ മണ്മറഞ്ഞു കിടക്കുന്നത്. ഇന്ത്യയുടെ റെവല്യൂഷണറി ലീഡർ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.  അജ്മീർ ഉറൂസ് അവിടെയുള്ള മഖാമും എല്ലാം ലോക പ്രശസ്തമാണ്. സിനിമയുടെ ആടയാഭരണങ്ങളും അതിന്റെ ആരവും ഒന്നുമില്ലാതെയാണ് താരം അജ്മീറിൽ എത്തിയിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

വീഡിയോക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.. What a wonderful unforgettable experience I had visiting Ajmer sharif dargah @ajmer_dargah786 It would have been incomplete going all the way there for shoot and not visit this holy place to seek blessings thank you so much @sufimusafir for such an amazing hospitality means a lot god bless…

“അജ്മീർ ദർഗ സന്ദർശിച്ചത് ഈ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. അവിടെ ഷൂട്ടിംഗിന് പോയി, അജ്മീർ ദർഗ സന്ദർശിച്ചിട്ടില്ലായിരുന്നുവെങ്കിൽ അത് എന്റെ ജീവിതത്തിൽ അപൂർണമായ ഏട് ആയേനെ.” ഷൂട്ടിങ്ങിന് വേണ്ടിയാണ് അജ്മീറിന്റെ അടുത്ത പ്രദേശങ്ങളിൽ താരം എത്തിയത് എന്നും അവിടെ പോയത് വലിയ ഒരു സംഭവമായി താരം കരുതുന്നുണ്ട് എന്നുമാണ് താരത്തിനെ ക്യാപ്ഷനിൽ നിന്നും മനസ്സിലാകുന്നത്.

Leave a Reply