You are currently viewing ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല; അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്,ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ഐശ്വര്യ രാജേഷ്

ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല; അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്,ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ഐശ്വര്യ രാജേഷ്

ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല; അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്,ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ഐശ്വര്യ രാജേഷ്

തെലുങ്ക് , മലയാളം സിനിമകൾക്കൊപ്പം പ്രധാനമായും തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഐശ്വര്യ രാജേഷ്. നാല് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , ഒരു തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ താരം നേടിയിട്ടുണ്ട്. താരം ടെലിവിഷൻ അവതാരകയായി തന്റെ കരിയർ ആരംഭിച്ചത്. അസത്ത പോവതു യാരു എന്ന കോമഡി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

മാനട മയിലാട എന്ന റിയാലിറ്റി ഷോയിൽ വിജയിച്ചതിന് ശേഷം അവർകളും ഇവർകളും എന്ന സിനിമയിൽ അഭിനയിക്കുകയും, ആട്ടകത്തി എന്ന ചിത്രത്തിലെ അമുദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം താരം ശ്രദ്ധ നേടുകയും ചെയ്തു. 2014-ൽ കാക്ക മുട്ടൈ എന്ന ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചു.

വട ചെന്നൈ, കനാ സിനിമകളിലെ അഭിനയം താരത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവുകൾ തന്നെയായിരുന്നു. ദുൽഖർ സൽമാനൊപ്പം ജോമോന്റെ സുവിശേഷങ്ങൾ ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. 2017-ൽ അർജുൻ രാംപാലിന്റെ നായികയായി ഡാഡി എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു. കൗസല്യ കൃഷ്ണമൂർത്തി എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി അറിയിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഏഴ് തരത്തിലുള്ള വസ്ത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിൽ അതീവ സുന്ദരിയായി തന്നെ താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ തമിഴ് റീമേക്ക് ഭാഗമായി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ഉണ്ടായ സംസാരത്തിനിടയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

തന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല എന്നാണ് താരം പറയുന്നത്. ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ് എന്നും താരം പറയുന്നുണ്ട്. ശബരിമല മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നല്‍കിയിട്ടില്ലെന്നും ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ലെന്നും താരം പറയുന്നുണ്ട്.

നമ്മള്‍ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മള്‍ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേര്‍തിരിവുമായി ഒരു ബന്ധവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സമകാലീന പ്രസക്തമായ കാര്യങ്ങളാണ് താരം പറഞ്ഞത് എന്നതുകൊണ്ട് തന്നെയാണ് വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്. പലരും ഇക്കാര്യങ്ങളിൽ എല്ലാം മൗനം പാലിക്കുകയും തന്റെ അഭിപ്രായം മൂടിവയ്ക്കുകയുമാണ് ചെയ്യാറുള്ളത് അതിനു വിപരീതമായി ഇത്തരം തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞു കൊണ്ട് താരം മാതൃകയാവുകയാണ്.

Leave a Reply