You are currently viewing പെറ്റ് ഡോഗിനൊപ്പം പ്രിയ താരം… സ്റ്റൈലിഷ് റീൽസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ…

പെറ്റ് ഡോഗിനൊപ്പം പ്രിയ താരം… സ്റ്റൈലിഷ് റീൽസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ…

അഭിനയ മേഖലയിൽ വളരെ പെട്ടെന്ന് അറിയപ്പെടാൻ കഴിഞ്ഞ താരമാണ് വരലക്ഷ്മി ശരത് കുമാർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ താരം തിളങ്ങി നിൽക്കുന്നു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് വരലക്ഷ്മി. പ്രശസ്ത തമിഴ് സിനിമ നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാർ. അനുപം കെർ ആക്റ്റിംഗ് സ്കൂളിൽ നിന്നാണ് താരം പ്രൊഫഷണൽ ആക്ടിങ് കരിയർ ആരംഭിച്ചത്.

2012 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ വിഘ്നേശ് ശിവൻ സംവിധാനം ചെയ്തു ചിമ്പു നായകനായി പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് താരം.

ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2014 ൽ സുധീപ് തന്നെ സംവിധാനം ചെയ്ത് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട മാണിക്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. 2016 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിലെ താര രാജാവ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കാറ്റ്, മാസ്റ്റർപീസ് എന്നീ മലയാള സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാളകൾക്കിടയിൽ താരം പ്രിയങ്കരിയായി. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ താരത്തിന് കൈനിറയെ സിനിമകളാണ്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറലാവുകയാണ്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. സ്റ്റൈലിഷ് ആൻഡ് ക്യൂട്ട് ലുക്കിലുള്ള വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പെറ്റ് ഡോഗിനൊപ്പം ഉള്ള വീഡിയോ ക്ക് മികച്ച സ്വീകാര്യത പ്രേക്ഷകർ നൽകുന്നുണ്ട്. പതിവ് പോലെ മികച്ച അഭിപ്രായങ്ങളും താരത്തിന്റെ വീഡിയോ ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും വീഡിയോ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply