You are currently viewing റെഡ് ഫ്രോക്കിൽ പൊളിയായി പ്രിയതാരം ലിയോണ ലിഷോയ്… സൂപ്പർ ഫോട്ടോകൾ കാണാം

റെഡ് ഫ്രോക്കിൽ പൊളിയായി പ്രിയതാരം ലിയോണ ലിഷോയ്… സൂപ്പർ ഫോട്ടോകൾ കാണാം

റെഡ് ഫ്രോക്കിൽ പൊളിയായി പ്രിയതാരം… സൂപ്പർ ഫോട്ടോകൾ കാണാം

മലയാളം സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ലിയോണ ലിഷോയ്. നടി, മോഡൽ എന്നീ നിലകളിലെല്ലാം 2012 മുതൽ താരം സജീവമാണ്. മലയാള ചലച്ചിത്ര ടെലിവിഷൻ നടൻ ലിഷോയിയുടെ മകളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവരുന്നത് എങ്കിലും വളരെ മികച്ച അഭിനയം സ്വന്തമായ കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് മേഖലയിൽ താരത്തിന് നിലനിൽക്കാൻ സാധിച്ചത്.

കേരളത്തിലെ തൃശ്ശൂരിലെ ഹരിശ്രീ വിദ്യാ നിധി സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം . ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലും ബാംഗ്ലൂരിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിലും പഠിക്കുകയും എംബിഎ ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് പരസ്യങ്ങളുടെ മോഡലായാണ്. പരസ്യ ചിത്രങ്ങളിലെ അഭിനയം മുതൽ ഇന്ന് പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് വരെയും പ്രേക്ഷകർക്ക് താരം പ്രിയങ്കരി തന്നെയായിരുന്നു.

2012-ൽ ആസിഫ് അലിയുടെ പ്രണയിനിയായി അഭിനയിച്ച മമ്മൂട്ടി , മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലൂടെയാണ് താരത്തെ ശ്രദ്ധിക്കപ്പെടുന്നത്. 2013-ൽ സയൻസ് ഫിക്ഷൻ സിനിമയായ റെഡ് റെയ്‌നിലെ നായികയായി താരം അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടിക്കൊടുത്തു.

ഫഹദ് ഫാസിൽ നായകനായ നോർത്ത് 24 കാതം , ഹരം എന്നീ ചിത്രങ്ങളിലും താരത്തിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. 2016 -ൽ പുറത്തിറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിൽ സാറാ അർജുന്റെ അമ്മയായ ഡോ. ട്രീസയുടെ വേഷത്തിൽ താരം അഭിനയിച്ചത്. വിശ്വാസ പൂർവം മൻസൂർ , മറഡോണ , ക്വീൻ , അതിരൻ എന്നീ മുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം ഉറപ്പിച്ചു.

മായാനദി എന്ന ചിത്രത്തിലെ സമീറ, ഇഷ്‌ക് എന്ന ത്രില്ലർ സിനിമയിലെ മരിയ തുടങ്ങിയ കഥാപാത്രങ്ങളും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത്. മോഹൻലാൽ , തൃഷ , ഇന്ദ്രജിത്ത് എന്നിവർ അഭിനയിച്ച ജിജോ ജോസഫിന്റെ വരയൻ, ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ടുവെൽത്ത് മാൻ സിനിമകളാണ് താരത്തിനായി പുറത്തിറങ്ങിയ പുതിയ സിനിമകൾ. മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു.

സിദ്ധാർത്ഥ് ഭരതൻ, സൗബിൻ ഷാഹിർ, റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ റാം സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഏത് കഥാപാത്രങ്ങളെയാണെങ്കിലും വളരെ മനോഹരമായും പക്കമായും ആണ് താരം അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ അഭിനയത്തിനും സൗന്ദര്യത്തിനും എല്ലാം പ്രേക്ഷകർ ഒരുപാടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരതരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. താരത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റെഡ് ഫ്രോക്കിൽ അതീവ സുന്ദരിയായി ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് പതിവ് പോലെ തന്നെ ലഭിച്ചിട്ടുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply