മലയാളം തമിഴ് തെലുങ്ക് സിനിമകളിൽ ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുന്ന തരത്തിൽ മികവുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത അഭിനേത്രിയാണ് ഗൗരി കിഷൻ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2018ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ചിത്രമായ ’96 എന്ന ചിത്രത്തിൽ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് താരമായിരുന്നു. ഏത് കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

താരത്തിന്റെ സിനിമ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രം തന്നെ വളരെ മികച്ച സിനിമയുടെ ഒരു നായികയുടെ ചെറുപ്പക്കാരനായ താരത്തിന് കരിയറിലെ വലിയ ഉയർച്ചയിലേക്കുള്ള നിദാനം ആയിരുന്നു. 2019 അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് മാർഗ്ഗംകളി ആയിരുന്നു. ഇതേ വർഷം ഹായ് ഹലോ കാദൽ എന്ന ഹ്രസ്വ ചിത്രത്തിലും താരം അഭിനയിച്ചു.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തു. മാസ്റ്റർ, കർണൻ എന്നീ സിനിമകളിലെ താരത്തിനെ പ്രകടനവും മികച്ചതായിരുന്നു. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ അനായാസം അവതരിപ്പിക്കാനും കയ്യടി നേടാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെയുണ്ട്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മാർഗ്ഗംകളി, അനുഗ്രഹീതൻ ആന്റണി എന്നീ രണ്ടു സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ അഭിനയ പ്രകടനങ്ങൾ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് ചുരുക്കം.

വിദ്യാഭ്യാസ രംഗത്തും താരം ഒരുപാട് വിജയങ്ങൾ നേടി. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രിപ്പിൾ മേജറിൽ ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താരം ബിരുദം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഏതുതരത്തിലുള്ള വേഷങ്ങൾ പ്രത്യക്ഷപ്പെട്ടാലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്.

താരത്തിന്റെ അഭിനയ പ്രകടനങ്ങൾ കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിലൂടനീളം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇപ്പോൾ തരം പങ്കുവെച്ചിരിക്കുന്നത് ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തത്.