You are currently viewing നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

മികച്ച അഭിനയം കൊണ്ട് സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് താരം ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങി ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ താരം മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് താരത്തിന് സിനിമയിൽ വഴിത്തിരിവുണ്ടായത്. അതിലൂടെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

പിന്നീട് സ്നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. വിദ്യാഭ്യാസ മേഖലയിൽ താരത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. പ്രജ്യോതി നികേതണിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് ആണ് രണ്ടാം ഭാവം എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കിയിരുന്നു.

പിന്നീട് 2004 ൽ പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ താരം വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷ് സിനിമാ ലോകത്തെത്തുകയും ചെയ്തു. പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെ താരം പ്രശസ്തനായി. പക്ഷേ താരത്തിന്റെ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ ഇരുവരും വിവാഹ ബന്ധം വേർപെടുതുകയാണ് ചെയ്തത്.

അപ്പോൾ താരം തന്റെ വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞ ഒരു അഭിമുഖത്തിന്റെ ചെറിയ ഒരു ഭാഗമാണ് വൈറലാകുന്നത്. ഞങ്ങളുടെ റിലേഷൻ വളരെ മുകളിൽ നിൽക്കുന്നതായിരുന്നു അതിനേക്കാൾ മുകളിലേക്ക് ഇനി ഇല്ല എന്ന് തോന്നിയപ്പോഴാണ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചത് എന്നും വിവാഹമോചിതരാണ് എങ്കിലും ഇപ്പോഴും ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ് എന്നും താരം വ്യക്തമാക്കി.

ഏഴ് വർഷം ദമ്പതിമാർ ആയിരുന്നെങ്കിലും കുട്ടികൾ ഇല്ലേ എന്ന് കൂടി അവതാരകൻ ചോദിച്ചിരുന്നു. എന്നാൽ കുട്ടികൾ വേണ്ടെന്ന് വളരെ നേരത്തെ ഞങ്ങൾ തീരുമാനിച്ചിരുന്നു. അത്തരത്തിലുള്ള പല തീരുമാനങ്ങളും ഞങ്ങൾ പിരിയാൻ നേരത്ത് നല്ലതായി തോന്നിയെന്നും എനിക്ക് എന്നെ ബോറടിക്കുന്നില്ല എന്നതാണ് ഏറ്റവും മനോഹരമായ കാര്യം എന്നും താരം പറയുന്നു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply