You are currently viewing ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്ന് വരെ ആരും ഉണ്ടായിട്ടില്ല; മഞ്ജു പിള്ളയുടെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്ന് വരെ ആരും ഉണ്ടായിട്ടില്ല; മഞ്ജു പിള്ളയുടെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്ന് വരെ ആരും ഉണ്ടായിട്ടില്ല; മഞ്ജു പിള്ളയുടെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മഞ്ജു പിള്ള. ഹാസ്യ വേഷങ്ങൾ അവതരിപ്പിക്കുന്നതിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. പക്ഷേ സ്വഭാവ വേഷങ്ങളും ചെയ്തിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷങ്ങളിൽ (2001, 2002) മികച്ച സഹനടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് താരം നേടിയിട്ടുണ്ട് .

2007-ൽ അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ എന്ന നാടകത്തിലെ ഒരു സ്ത്രീ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. മലയാള ചലച്ചിത്ര നടൻ എസ് പി പിള്ളയുടെ ചെറുമകളാണ് താരം .2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അത്രത്തോളം മനോഹരമായയാണ് ആ സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്.

ഇപ്പോൾ താരം ഒരു ടെലിവിഷൻ എപ്പിസോഡിൽ ഉർവശിയെയും മഞ്ജു വാര്യരെയും കമ്പയർ ചെയ്ത സംസാരിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വലിയ തോതിൽ താരത്തിന്റെ വാക്കുകൾ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് എന്ന് വേണം പറയാൻ. ആരെയൊക്കെ നമ്മള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തി വെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല എന്നാണ് താരം പറഞ്ഞത്.

എത്രയൊക്കെ പറഞ്ഞാലും തന്റെ മനസിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ അന്നും ഇന്നും ഉര്‍വശി ആണ് എന്നും അവര്‍ എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ടൈപ് കാസ്റ്റ് ആയില്ല. അതു കൊണ്ടാണ് അവര്‍ തല ഉയര്‍ത്തി നിന്ന് പറഞ്ഞത് ‘ഞാന്‍ ഒരു നായകന്റെയും നായിക അല്ല ഡയരക്ടരുടെ ആര്‍ട്ടിസ്റ്റ് ആണ്’ എന്ന്. അവര്‍ക്ക് അത്ര കോണ്‍ഫിഡന്‍സ് ആണ് എന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്.

ഈ വാക്കുകൾ മഞ്ജു വാര്യരെ പരസ്യമായി വിമർശിച്ചത് ആണോ എന്ന രൂപത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. ഒരാളെ പുകഴ്ത്താൻ വേണ്ടി മറ്റൊരാളെ ഇകഴ്ത്തേണ്ട കാര്യമുണ്ടോ എന്നും ലേഡി സൂപ്പർസ്റ്റാർ എന്നതും മികച്ച നടി എന്നതും വലിയ വ്യത്യസ്തമായ പദങ്ങളാണ് എന്നും അതുകൊണ്ട് വലിയ കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നും ഒരുപാട് പേർ കമന്റുകൾ ആയി സൂചിപ്പിക്കുന്നുണ്ട് എന്തായാലും താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

Leave a Reply