You are currently viewing അജ്മീർ ദർഗ സന്ദർശിച്ച് പാപമോചനം തേടി വീഡിയോ പങ്കുവെച്ച് പ്രിയ താരം ലക്ഷ്മി റായ്… വീഡിയോ കാണാം….

അജ്മീർ ദർഗ സന്ദർശിച്ച് പാപമോചനം തേടി വീഡിയോ പങ്കുവെച്ച് പ്രിയ താരം ലക്ഷ്മി റായ്… വീഡിയോ കാണാം….

അജ്മീർ ദർഗ വീഡിയോ പങ്കുവെച്ച് സിനിമ താരം ലക്ഷ്മി റായി.

ഇന്ത്യയിൽ ഏറ്റവും പ്രശസ്തി നേടിയത് ധർഗ എന്ന് ചോദിച്ചാൽ കൂടുതൽ പേരുടെ ഉത്തരം അജ്മീർ ദർഗ എന്നായിരിക്കും. ഒരുപാട് പേരുടെ ആശാ കേന്ദ്രമാണ് അജ്മീർ ദർഗ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ അവരുടെ ആവലാതി വേവലാതികൾ അജ്മീർ ദർഗയിൽ വന്ന് ബോധിപ്പിക്കൽ പതിവാണ്. പലർക്കും ആശ്വാസഗേഹം ആണ് അജ്മീർ.

ജാതിമതഭേദമന്യേ എല്ലാ മതവിഭാഗത്തിൽ പെട്ട ആൾക്കാരും അജ്മീർ ദർഗ സന്ദർശിക്കാറുണ്ട്. ഖോജാ മുഈനുദ്ദീൻ ചിസ്തീരുൾ അജ്മേരി ആണ് അവിടെ മണ്മറഞ്ഞു കിടക്കുന്നത്. ഇന്ത്യയുടെ റെവല്യൂഷണറി ലീഡർ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അജ്മീർ ഉറൂസ് എന്ന് പറഞ്ഞാൽ തന്നെ ലോകപ്രശസ്തമാണ്. അജ്മീർ ഖോജയുടെ കവാലി കൾ എപ്പോഴും അവിടെ മുഴങ്ങി കേൾക്കാറുണ്ട്.

ഇപ്പോൾ അജ്മീർ ദർഗ സന്ദർശിച്ച വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം ലക്ഷ്മി റായി. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോ തരംഗമായി പ്രചരിക്കുന്നുണ്ട്. ഒരു പൂർണ ഭക്ത എന്ന നിലയിലാണ് താരം അജ്മീർ ദർഗ സന്ദർശിച്ചത്. പൂർണ്ണ ബഹുമാനത്തോട് കൂടി സെലിബ്രിറ്റി ആരവങ്ങളിൽ നിന്ന് മാറി നിന്ന് ഒരു പച്ച മനുഷ്യനായാണ് താരം ദർഗ സന്ദർശിച്ചത്.

വീഡിയോക്ക് താരം നൽകിയ ക്യാപ്ഷൻ തന്നെ അത് സൂചിപ്പിക്കുന്നു.. ക്യാപ്ഷൻ ഇങ്ങനെയാണ്.. What a wonderful unforgettable experience I had visiting Ajmer sharif dargah @ajmer_dargah786 It would have been incomplete going all the way there for shoot and not visit this holy place to seek blessings thank you so much @sufimusafir for such an amazing hospitality means a lot god bless…

“അജ്മീർ ദർഗ സന്ദർശിച്ചത് ഈ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. അവിടെ ഷൂട്ടിംഗിന് പോയി, അജ്മീർ ദർഗ സന്ദർശിച്ചിട്ടില്ലായിരുന്നുവെങ്കിൽ അത് എന്റെ ജീവിതത്തിൽ അപൂർണമായ ഏട് ആയേനെ.” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
വീട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ് ലക്ഷ്മി റായി. ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണൻതമ്പി, പരുന്തു, ഇൻ ഹരിനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, കേസെനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

Leave a Reply