You are currently viewing ‘ഡാ ഗോപി, നീ ഇലക്ഷനിൽ നിക്കരുത് : മമ്മൂട്ടി ഈയടുത്ത് തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി സുരേഷ് ഗോപി.

‘ഡാ ഗോപി, നീ ഇലക്ഷനിൽ നിക്കരുത് : മമ്മൂട്ടി ഈയടുത്ത് തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി സുരേഷ് ഗോപി.

മലയാള സിനിമയിലെ ഇതിഹാസ നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി എന്നു പറഞ്ഞാൽ തെറ്റാകില്ല. എണ്ണമറ്റ സിനിമകളിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തുകൊണ്ട് സംസ്ഥാന അവാർഡും ദേശീയ അവാർഡ് കരസ്ഥമാക്കി മലയാള സിനിമ മേഖലകളിൽ ഇതിഹാസതാരമായി മാറിയ അഭിമാന താരമാണ് സുരേഷ് ഗോപി. തന്റെ സ്റ്റാർ വാല്യൂ കൊണ്ടും അഭിനയം മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ മറ്റു മലയാള സിനിമയിലെ പ്രമുഖ നടന്മാരെ കാൾ കൂടുതൽ ചർച്ച വിഷയം ആയി മാറുന്നുണ്ട് എന്നത് ഒരുപക്ഷേ യാഥാർത്ഥ്യമാണ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ട് തന്നെയാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചയായി മാറുന്നത്.

ബിജെപിയെ അനുകൂലിച്ചു കൊണ്ടുള്ള, സനാതന ഹൈന്ദവ മതത്തെ 100% പിന്തുണച്ചുകൊണ്ട് ഹിന്ദുമതത്തിന്റെ പൂർണ്ണ വിശ്വാസത്തിൽ അടിയുറച്ചു കൊണ്ട് സുരേഷ് ഗോപി പറയുന്ന പല വാക്കുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറുകയാണ്. അതുപോലെതന്നെ തന്റെ വിവാദപരമായ പല പരാമർശങ്ങളിലൂടെയും സുരേഷ് ഗോപി സോഷ്യൽ മീഡിയയിലെ താരമായിട്ടുണ്ട്.

ഈയടുത്ത് മമ്മൂട്ടി തനിക്ക് നൽകിയ ഒരുപദേശത്തെ കുറിച്ചാണ് ഒരു അഭിമുഖത്തിൽ സുരേഷ് തുറന്നു പറഞ്ഞത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളെയാണ് സുരേഷ് ഗോപി മമ്മൂട്ടിയിൽ നിന്ന് കേട്ടത് എന്ന് അഭിമുഖത്തിൽ പറയുന്നുണ്ട്.
മമ്മൂട്ടി സുരേഷ് ഗോപിയോട് പറഞ്ഞ കാര്യം വളരെ വ്യക്തമായി സുരേഷ് ഗോപി മീഡിയയിൽ പറയുന്നുണ്ട്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഈയടുത്ത് മമ്മൂട്ടി എന്നോട് ചില കാര്യങ്ങൾ പറയുകയുണ്ടായി. ഡാ നീ ഇലക്ഷനിൽ ജയിക്കല്ലട. നമ്മൾ ഇപ്പോൾ വിചാരിക്കുന്ന പോലെ ഒന്നല്ല. ജയിച്ചാൽ പിന്നെ ജീവിക്കാൻ ഒക്കത്തില്ല. നീ ഇതുവരെ ഉണ്ടായിരുന്ന രാജ്യസഭാംഗം പോലെയല്ല ഇത്. അവിടെ നീ ചെയ്താലും ചെയ്തില്ലേലും അത് നിന്റെ ഇഷ്ടമാണ്. പക്ഷേ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചാൽ, പിന്നെ അതൊരു വലിയ തലവേദനയാകും.”
എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞു എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

Leave a Reply