You are currently viewing ഒമർ ലുലുവിന്റെ “നല്ല സമയം”.. സദാചാര പൊലീസിനെ ചുരുട്ടിയെറി‍ഞ്ഞ് കിടിലൻ പാട്ട്, താരങ്ങൾക്കൊപ്പം മാസ് ആയി ബിഗ് ബോസ് താരം ജാസ്മിനും…

ഒമർ ലുലുവിന്റെ “നല്ല സമയം”.. സദാചാര പൊലീസിനെ ചുരുട്ടിയെറി‍ഞ്ഞ് കിടിലൻ പാട്ട്, താരങ്ങൾക്കൊപ്പം മാസ് ആയി ബിഗ് ബോസ് താരം ജാസ്മിനും…

സദാചാര പൊലീസിനെ ചുരുട്ടിയെറി‍ഞ്ഞ് നല്ല സമയം സിനിമയിലെ പാട്ട്, താരങ്ങൾക്കൊപ്പം മാസ് ആയി ബിഗ് ബോസ് താരം ജാസ്മിനും…

നിലവിൽ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. തികച്ചും എന്റർടൈൻമെന്റ് ബേസ് സിനിമകളാണ് അദ്ദേഹം പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് പ്രത്യേക ആരാധക ബന്ധം തന്നെ ഉണ്ട് എന്ന് വേണം പറയാൻ. പുതിയ തലമുറയെ അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് അദ്ദേഹം കൂടുതലായും പുറത്തിറക്കുന്നത്.

ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്ത പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഒരുപാട് പുതുമുഖ നായകന്മാരെയും നായികമാരെയും സിനിമ ഇൻഡസ്ട്രിയയിലേക്ക് കൊണ്ടുവന്ന ഒമർ ലുലു ഇപ്പോൾ തന്റെ പുതിയ സിനിമയിലൂടെ ഒരുപാട് പുതുമുഖങ്ങളെ സിനിമ മേഖലയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. നാല് പുതിയ നായികമാരാണ് തന്റെ പുതിയ സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്.

നല്ല സമയം എന്നാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേര്. ഈ സിനിമയുടെ പ്രമോഷൻ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ സിനിമയുടെ പുതിയ ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. സിനിമ ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

രാജീവ് ആലുങ്കൽ എഴുതിയ ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി എന്ന ഗാനമാണ് മൂന്നു ദിവസങ്ങൾക്കു മുമ്പ് യൂട്യൂബിൽ പുറത്തുവന്നത്. ലക്ഷക്കണക്കിന് പേര് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. മിക്സഡ് അഭിപ്രായമാണ് പാട്ടിന് താഴെ കമന്റ് ബോക്സിൽ നമുക്ക് കാണാൻ സാധിക്കുന്നത്. 123musix യൂട്യൂബ് ചാനലാണ് ഗാനം പുറത്തിറക്കിയത്. യൂട്യൂബിലെ മ്യൂസിക് ട്രെൻഡിങ്ങിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് ഗാനം എത്തിനിൽക്കുന്നത്.

വ്യത്യസ്തമായ ആശയമാണ് ഗാനത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ലവ് പ്രമേയമാക്കിയാണ് ഗാനാം പുറത്തിറങ്ങിയത്. സദാചാര പോലീസ് ചമയുന്ന പലരെയും തേച്ചുട്ടിച്ചാണ് സിനിമയിലെ ഓരോ വരികൾ എഴുതിയിരിക്കുന്നത്. സ്മൂഹം അല്ല ഒരാളുടെ ലൈഫ് നിർണയിക്കുന്നത്. എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് അവരവരുടെ സ്വാതന്ത്ര്യമാണ്. എന്നൊക്കെ ലിറിക് ൽ കാണാൻ സാധിക്കും.

ആണും പെണ്ണും മാത്രമേ പ്രണയിക്കാൻ പാടുള്ളൂ എന്നത് സൊസൈറ്റിയുടെ പഴയ ചിന്താഗതിയാണ്, അതെന്താ പെണ്ണിനും പെണ്ണിനും സ്നേഹിച്ചു കൂടെ, ആണിന് ആണിനെ പ്രണയിച്ചാൽ എന്താണ് കുഴപ്പം തുടങ്ങിയ ചോദ്യങ്ങൾ പാട്ടിലൂടെ ചോദിക്കുന്നുണ്ട്. ഗാനത്തിൽ ഇടയ്ക്ക് വെച്ച് മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കേരളമൊട്ടാകെ തരംഗമായ മൂസാ ജാസ്മിൻ മാസ് ലുക്കിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply