You are currently viewing ചിലർ സൈസ് ചോദിക്കും… മറ്റു ചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം… നിത്യ മേനോന് തന്റെ ശരീരത്തെ കളിയാക്കുന്നവരോട് പറയാനുള്ളത് ഇതാണ്…

ചിലർ സൈസ് ചോദിക്കും… മറ്റു ചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം… നിത്യ മേനോന് തന്റെ ശരീരത്തെ കളിയാക്കുന്നവരോട് പറയാനുള്ളത് ഇതാണ്…

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ഗായികയുമാണ് നിത്യ മേനോൻ. 2006-ൽ പുറത്തിറങ്ങിയ 7 ഓ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ സഹ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട് 18-ആം വയസ്സിൽ നായികയായിരുന്നു അഭിനയ ജീവിതം ആരംഭിക്കുകയും ചെയ്തു. ഇംഗ്ലീഷ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെല്ലാം താരം സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും പ്രധാനമായും മലയാളം , തെലുങ്ക് , തമിഴ് , കന്നഡ സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.

2019- ൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. ആറ് ഭാഷകളിലുമായി ഇതിനോടകം താരം 50-ലധികം സിനിമകളിൽ അഭിനയിച്ചു. ഏതു ഭാഷ ആണെങ്കിലും ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാറുള്ളത്. ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളിലൂടെ താരം സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. താരം തന്റെ കുട്ടിക്കാലത്ത് തന്നെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരത്തിന് പത്ത് വയസ്സുള്ളപ്പോൾ ആണ് ഇംഗ്ലീഷ് സിനിമയായ ദി മങ്കി ഹു ന്യൂ ടൂ മച്ചിൽ തബുവിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി താരം അഭിനയിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് വന്ന താരത്തിന് പെട്ടെന്ന് നായിക പദവിയിലേക്ക് ഉയരാൻ സാധിച്ചിട്ടുണ്ട്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പ്രധാന വേഷങ്ങളിൽ താരം അരങ്ങേറി. അല മൊടലൈന്ദി, നൂട്രെൻബദു എന്നിവയെല്ലാം ആദ്യകാലത്തെ സിനിമകൾ ആണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുന്ന താരത്തിന് ഇപ്പോൾ ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരെ അറിയിക്കാറുണ്ട്. അപ്പോഴെല്ലാം ബോഡി ഷേമിങ് നേരിട്ടിട്ടുണ്ട് എന്ന് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും അളവെടുക്കാൻ വരുന്നവർ ഉണ്ട് എന്ന് താരം പറഞ്ഞിരുന്നു.

ബോഡി ഷെയ്മിങ് പല തവണ അനുഭവിച്ചിട്ടുണ്ട് എന്നും പലർക്കും സൈസ് ആണ് ആദ്യം അറിയേണ്ടത് എന്നും മറ്റു ചിലർ വൃത്തികേട് പറയും എന്നും താരം പറഞ്ഞു. ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല എന്നും അവർ പറയുന്നതിന് അനുസരിച്ച് തടി കുറക്കാനോ ജിമ്മിൽ പോകാനോ പട്ടിണി കിടക്കാനോ ഒരുക്കമല്ല എന്നും താരം പറയുന്നു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ വൈറലാകുകയും ഒരുപാട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തത്.

Leave a Reply