You are currently viewing മതവ്യത്യാസമില്ലാതെ അയോധ്യ രാമക്ഷേത്രം ഏവർക്കുമുള്ളത് , മുസ്ലീങ്ങൾ ഈ സമയം ഭജന വായിക്കുന്നു- ഖുശ്ബു

മതവ്യത്യാസമില്ലാതെ അയോധ്യ രാമക്ഷേത്രം ഏവർക്കുമുള്ളത് , മുസ്ലീങ്ങൾ ഈ സമയം ഭജന വായിക്കുന്നു- ഖുശ്ബു

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന തുടച്ച് ഒരുപാട് വാർത്തകളും പ്രമുഖരുടെ വാക്കുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാർത്താ മാധ്യമങ്ങളിൽ എല്ലാം രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തോടനു വാർത്തകൾ തന്നെയാണ് നിറയുന്നത് എന്ന് വേണമെങ്കിലും പറയാം.

ഇതിനിടയിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് കെഎസ് ചിത്ര അന്നേദിവസം നാമം ജപിക്കാനും വീട്ടിന്റെ ജ്ഞാന ഭാഗങ്ങളിൽ വിളക്ക് തെളിയിക്കാനും പറഞ്ഞത് വലിയ തോതിലുള്ള ചർച്ചയും വിമർശനങ്ങളും ആണ് ഉണ്ടാക്കിയത് ഒരുപാട് പേർ ചിത്രയെ അനുകൂലിച്ചു സംസാരിച്ചു എങ്കിലും അതിനേക്കാൾ കൂടുതൽ വിമർശനങ്ങൾ തന്നെയാണ് നിർദ്ദേശ വീഡിയോ കൊണ്ട് കേൾക്കേണ്ടി വന്നിട്ടുള്ളത്.

ഇപ്പോൾ സിനിമ താരവും രാഷ്ട്രീയ നിലപാടുകൾ കൊണ്ട് അറിയപ്പെടുകയും ചെയ്യുന്ന ഖുഷ്ബു സുന്ദറിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യ പ്രകാരം ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം എഎൻഐയോട് ആണ് താരം സംസാരിച്ചത്.

ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷ നിറവിൽ എത്തിച്ചിരിക്കുകയാണ്. അയോധ്യയിൽ മത ഭേദമന്യേ എല്ലാവരും ക്ഷേത്രം പൊതു ജനങ്ങൾക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് പറഞ്ഞിട്ടുണ്ട് ഇത് മതസൗഹാർദ്ദത്തിനുവേണ്ടി സ്ഥാപിച്ചതാണ് എന്ന ഒരു വിഷയത്തിലാണ് താരം സംസാരിച്ചത്.

മുസ്‌ലിംകൾ ഭജനകൾ വായിക്കുന്നു, പെയിന്റിംഗുകൾ നിർമ്മിക്കുകയും ഭജനകൾ പാടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്.. ഇതുപോലുള്ള കാര്യങ്ങളാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത്, ഇതാണ് പ്രധാനമന്ത്രി മോദി സംസാരിക്കുന്നത് എന്നാണ് ഖുശ്ബു സുന്ദർ സംസാരിച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ഖുശ്ബുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരംഗമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് വാർത്തകൾ ഷെയർ ചെയ്യപ്പെടുകയാണ്.

Leave a Reply