You are currently viewing അണ്ണൻ ഷർട്ട്‌ ഊരിയാൽ അനുശ്രീ ഷർട്ട്‌ ഉരുമോ എന്ന് കമന്റ് ഇട്ടവരോട്… അഭിമുഖം വൈറലാകുന്നു

അണ്ണൻ ഷർട്ട്‌ ഊരിയാൽ അനുശ്രീ ഷർട്ട്‌ ഉരുമോ എന്ന് കമന്റ് ഇട്ടവരോട്… അഭിമുഖം വൈറലാകുന്നു

അണ്ണൻ ഷർട്ട്‌ ഊരിയാൽ അനുശ്രീ ഷർട്ട്‌ ഉരുമോ എന്ന് കമന്റ് ഇട്ടവരോട്… അഭിമുഖം വൈറലാകുന്നു

മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. 2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. 2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്

താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് കാർപെറ്റ്, ചായ കോപ്പയിലെ കൊടും കാറ്റ്, കോമഡി സർക്കസ്, ഒന്നും ഒന്നും മൂന്നു 1&2, കോമഡി സൂപ്പർ നൈറ്റ് 2, സ്മാർട്ട് ഷോ, സ്റ്റാർ മാജിക്, മൈ ജി ഫ്ലവർസ് ഒരു കോടി എന്നിവ അവയിൽ ചിലതാണ്. ട്വീൽത്ത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു.

ഇതിനോടകം അഭിനയ മേഖലയിൽ നിന്ന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഫോട്ടോഷൂട്ടുകൾ ഈയടുത്ത് താരം പങ്കുവെക്കുകയുണ്ടായി. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു അഭിനേത്രിയാണ് താരം.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിനെക്കുറിച്ചും ഫേസ്ബുക്കിൽ വെറും നെഗറ്റീവ് കമന്റുകൾ മാത്രം പറയാനായിരിക്കുന്ന ഫേസ്ബുക്കിന്റെ ഉപയോക്താക്കളെ കുറിച്ചും വളരെ കർശന സ്വഭാവത്തോടെയുള്ള ഒരു സംസാരമാണ് താരത്തിൽ നിന്നും വന്നിരിക്കുന്നത്. ഫെയ്സ്ബുക്ക് വെറും നെഗറ്റീവ് പറയാൻ വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമായി തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും ഒന്നു നിർത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

കഴിഞ്ഞ ഒരു അഭിമുഖത്തിൽ വീട്ടിൽ ഷോർട്സ് ധരിക്കുന്നതിനെ കുറിച്ച് തനിക്കും തന്റെ ചേട്ടനും ഇടയിൽ നടന്ന ഒരു സംസാരം തുറന്നു പറഞ്ഞതിന് ഫെയ്സ്ബുക്കിലെ അമ്മാവന്മാരും അമ്മായിമാരും വളരെ മോശപ്പെട്ട രൂപത്തിലാണ് കമന്റുകൾ നൽകിയത് എന്നാണ് താരം പറയുന്നത്. അതിനെ ഒരു സഹോദര ബന്ധത്തിനിടയിൽ നടന്ന രസകരമായ സംസാരമായി സിമ്പിൾ ആയി കണക്കാക്കാതെ വളരെ മോശപ്പെട്ട കമന്റുകൾ രേഖപ്പെടുത്തി എന്നാണ് താരത്തിന്റെ വാക്കുകൾ.

നീ ഷോട്ട്സ് ഇട്ട് പുറത്തു വരേണ്ട എന്ന് പറഞ്ഞ ഏട്ടനോട് നിന്റെ കാലും കാണുന്നുണ്ടല്ലോ നീ മുണ്ടു മടക്കി കുത്തി അല്ലേ ഇരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു എന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത് എന്നും അതിനെ ഫേസ്ബുക്ക് ഉപയോക്താക്കൾ അണ്ണൻ ഷർട്ട്‌ ഊരിയാൽ അനുശ്രീ ഷർട്ട്‌ ഉരുമോ എന്ന് കമന്റ് ചെയ്യുകയാണുണ്ടായത് എന്നും കാര്യം പറഞ്ഞു. വളരെ പെട്ടെന്നാണ് അഭിമുഖങ്ങൾ വൈറലായത്.

Leave a Reply