You are currently viewing വമ്പൻ ആക്ഷൻ രം​ഗങ്ങളുമായി ഷാരൂഖാന്റെ പത്താനിൽ ദീപിക പദുകോണും.. വീഡിയോ കാണാം

വമ്പൻ ആക്ഷൻ രം​ഗങ്ങളുമായി ഷാരൂഖാന്റെ പത്താനിൽ ദീപിക പദുകോണും.. വീഡിയോ കാണാം

ആരാധകർക്കിടയിൽ ആരവമായി പുതിയ ഒരു സിനിമ വിശേഷം കൂടി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുകയാണ് ഒരുപാട് കാഴ്ചക്കാരെ നേടിയാണ് ഒരു ചെറിയ വാർത്ത പോലും പുറത്തുവരുന്നത് അതുകൊണ്ടുതന്നെ വലിയ തോതിൽ പ്രേക്ഷകർ ഈ സിനിമയെ കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലാകും അതിന് തക്കതായ പല കാരണങ്ങളും അണിയറ പ്രവർത്തകരിൽ നിന്നും ആരാധകർക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് സത്യം.

കിം​ഗ് ഖാൻ ഷാരൂഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്താൻ’ ന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടുന്നത്. പത്താൻ എന്ന പേരിൽ മാസ്സ് ലുക്കിലാണ് ഷാരൂഖാൻ പ്രത്യക്ഷടുന്നത്. ചിത്രം ആക്ഷൻ ത്രില്ലറാണ് എന്നാണ് ടീസറിൽ നിന്നും വ്യക്തമാവുന്നത്. ഷാരൂഖാന്റെ അമ്പത്തിയാറാം ജന്മദിനത്തിന് താരത്തിന് ആശംസകൾ നേർന്നു കൊണ്ടാണ് ടീസർ പുറത്തുവിട്ടത്. വളരെ പെട്ടെന്ന് അഭിപ്രായങ്ങൾ ടീസ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നു.

നീണ്ട നാല് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖാൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനു പറയാനുണ്ട്. 2018 ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കിംഗ് ഖാൻ എന്ന് ആരാധകർ വിളിച്ചതിനെ തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിരുന്നുവെങ്കിലും ഇടക്കാലത്ത് പരാജയങ്ങൾ സംഭവിച്ചിരുന്നു. അതുകൊണ്ടു തന്നെ ഷാരൂഖാന്റെ രണ്ടാം വരവായിട്ടാണ് പ്രേക്ഷകർ പത്താൻ’നെ കാണക്കാക്കുന്നത്.

ദീപിക പദുകോൺ ഈ സിനിമയിൽ പ്രധാന്യമുള്ള വേഷത്തിൽ ഉണ്ട് എന്നൊരു വിശേഷം കൂടെയുണ്ട് സിനിമക്ക്. ടീസറിൽ വമ്പൻ ആക്ഷൻ രം​ഗങ്ങളുമായാം ദീപിക പദുകോൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് ഇതിനുമുമ്പും കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു വേഷത്തിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. എന്തായാലും ഒരു മികച്ച കാഴ്ച്ച അനുഭവം ആയിരിക്കും ഈ സിനിമ എന്ന് തന്നെയാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply