You are currently viewing ആരാധകർക്ക് ന്യൂ ഇയർ ആശംസകൾ പങ്കുവെച്ച് കാവ്യ മാധവൻ…. മകൾക്കൊപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ…

ആരാധകർക്ക് ന്യൂ ഇയർ ആശംസകൾ പങ്കുവെച്ച് കാവ്യ മാധവൻ…. മകൾക്കൊപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ…

ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാ മാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ പ്രിയ താരം ആയി മാറുകയും ചെയ്തു. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.

ആദ്യ സിനിമയുടെ വിജയം 2000-കളിൽ ഇൻഡസ്‌ട്രിയിലെ മുൻനിര അഭിനേത്രി എന്ന പദവി സ്ഥാപിക്കാൻ താരത്തെ സഹായിച്ചു. 75ഓളം സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. പെരുമഴക്കാലം , ഗദ്ദാമ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടിയിട്ടുണ്ട്. മികച്ച അഭിനയം താരത്തിന് തുടക്കം മുതൽ തന്നെ പ്രകടിപ്പിക്കാൻ കഴിഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കിന്റെ വിജയത്തിന് ശേഷം കാവ്യയും ദിലീപും മലയാള സിനിമയിലെ ജനപ്രിയ ജോഡികളായി മാറി. അതിനു ശേഷം അവർ 21 സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഏത് സിനിമകൾ ആണെങ്കിലും ഏത് വേഷമാണെങ്കിലും വളരെ മനോഹരമായും പ്രൊഫഷണൽ ആയുമായിരുന്നു താരം അതിനെ സമീപിച്ചിരുന്നത്. അതുകൊണ്ടു തന്നെ വളരെ മികച്ച റിസൾട്ട് താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.

2011 ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചു. മികച്ച നടിക്കുള്ള 2011 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ, മികച്ച നടി, മികച്ച നടി എന്നിവയ്ക്കുള്ള അമൃത-ഫെഫ്ക ഫിലിം അവാർഡുകൽ എന്നിവയും താരം നേടി. -59- ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ മലയാള സിനിമ തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡിലെ മികച്ച നടിയുമാണ് താരം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്ക് ന്യൂ ഇയർ ആശംസിച്ചുകൊണ്ട് മാഹാലക്ഷ്മിക്കൊപ്പമുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. മകളോടൊപ്പം ഉള്ള ഫോട്ടോയും താരത്തിന്റെ പുതുവത്സരാശംസയും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply