You are currently viewing സ്റ്റൈലൻ ലുക്കിൽ സ്റ്റാർ മാജിക്ക് ഫെയിം അനുമോൾ… എന്താ മൊഞ്ച് അല്ലെ..

സ്റ്റൈലൻ ലുക്കിൽ സ്റ്റാർ മാജിക്ക് ഫെയിം അനുമോൾ… എന്താ മൊഞ്ച് അല്ലെ..

മലയാളം ടിവി സീരിയലുകളിലും റിയാലിറ്റി ഷോകളിലും പ്രവർത്തിക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ള ഒരു ഇന്ത്യൻ ടിവി സീരിയൽ നടിയും മോഡലുമാണ് അനുമോൾ ആർ എസ്. സ്നേഹത്തോടെ അനുക്കുട്ടി എന്നാണ് താരത്തെ പലരും അഭിസംബോധന ചെയ്യുന്നത്. തിരുവനന്തപുരത്ത് ഒരു മലയാളി ഹിന്ദു കുടുംബത്തിലാണ് താരം ജനിച്ചത്. കുടുംബത്തിന്റെ ദാരിദ്ര്യം തരത്തിനെ ചെറുപ്പത്തിൽ തന്നെയാ കഠിനമായി ജോലി ചെയ്യിപ്പിച്ചിട്ടുണ്ട്.

താരത്തിന്റെ കഠിന പരിശ്രമം കൊണ്ട് കുടുംബത്തിന്റെ നില മെച്ചപ്പെട്ടതിന്റെ സന്തോഷം പലപ്പോഴും താരവും താരത്തിനെ അറിയുന്നവരും പങ്കുവെക്കാറുണ്ട്. താരം തിരുവനന്തപുരത്ത് ആണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരള സർവകലാശാലയിൽ സംസ്കൃതത്തിൽ ബിരുദവും താരം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ താരത്തിന്റെ ഉയർന്ന നിലവാരങ്ങളും അംഗീകാരങ്ങളും അഭിനയ മേഖലയിലെ താരത്തിന്റെ സാന്നിധ്യത്തിന് നിറച്ചാർത്ത് കൂട്ടുകയാണ്.

2014 ൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അനിയത്തി എന്ന മലയാളം ടിവി സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. സീരിയലിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. ടമാർ പടാർ, സ്റ്റാർ മാജിക് തുടങ്ങിയ വിവിധ ടിവി ഗെയിം ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആണ് ഈ പരിപാടികളിലൂടെ താരത്തിന് നേടാനായത്.

താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏതുതരം ഡ്രസ്സിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. മോഡണ് ഡ്രസ്സിലും സാരിയിൽ ശാലീന സുന്ദരിയായും താരം ഇതിനുമുമ്പും ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സിമ്പിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. കാണാൻ വളരെ മൊഞ്ചത്തിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. ഏത് തരത്തിലുള്ള ഡ്രസ്സിനും ഇണങ്ങുന്ന ശരീര പ്രകൃതിയും ആരോഗ്യവും ഫിറ്റ്‌നസും എല്ലാം താരം കാത്തു സൂക്ഷിക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർക്ക് സ്വീകാര്യമാകുന്നത്.

Leave a Reply