You are currently viewing ലേഡി മമ്മൂട്ടി.. വയസ്സിനൊക്കെ പുളുവിലയാണല്ലോ.. സാരിയിൽ മാജിക്കൽ ബ്യൂട്ടിയായി മലയാളികളുടെ പ്രിയ താരം… സോഷ്യൽ മീഡിയയിൽ ഹിറ്റടിച്ച് ഫോട്ടോകൾ

ലേഡി മമ്മൂട്ടി.. വയസ്സിനൊക്കെ പുളുവിലയാണല്ലോ.. സാരിയിൽ മാജിക്കൽ ബ്യൂട്ടിയായി മലയാളികളുടെ പ്രിയ താരം… സോഷ്യൽ മീഡിയയിൽ ഹിറ്റടിച്ച് ഫോട്ടോകൾ

അഭിനയത്തിൽ സജീവമല്ലെങ്കിലും ലൈൻ ലൈറ്റിൽ നിറസാന്നിധ്യമായി പ്രേക്ഷകർക്കിടയിൽ നിൽക്കുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തോടു കൂടി അഭിനയ മേഖലയിൽ നിന്ന് ചെറുതായി ഇടവേള എടുത്തു എങ്കിലും പ്രേക്ഷകർക്ക് ആ വിടവ് ഒരിക്കലും മനസ്സിലാകാത്ത രൂപത്തിൽ പലതരം ഷോകളിലൂടെയും മറ്റു സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെയും പ്രേക്ഷകർക്കിടയിൽ തന്നെ നിൽക്കാൻ താരം ശ്രദ്ധിച്ചിട്ടുണ്ട്. നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുകയും ചെയ്യുന്നു.

ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട് ഡൗൺ ഷോ ആങ്കർ ചെയ്തതിലൂടെയാണ് താരം മലയാളികൾക്ക് ഇടയിൽ അറിയപ്പെടാൻ തുടങ്ങിയത്. ആദ്യം തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം ആ കഥാപാത്രത്തിലൂടെ താരം നേടുകയും ചെയ്തു. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും താരത്തിന്റെ മാസ്റ്റർപീസ് തന്നെയായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം.

നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ആണ് അഭിനയ മേഖലയിലേക്ക് താരം തന്റെ കരിയറിനെ മാറ്റുകയാണ് ചെയ്തത്. ഇപ്പോൾ മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം പ്രധാനമായും പ്രവർത്തിക്കുന്നത്. താരം അവതരിപ്പിച്ച ടെലിവിഷൻ ഷോകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.

സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 കുട്ടികളോടണോ കളി, തുടങ്ങിയവ താരം അവതരിപ്പിച്ച ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയമായവയാണ്. ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയാണ് താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായവ.

പിന്നീട് ഒരുപാട് മികച്ച സിനിമകളുടെയും പരിപാടികളുടെയും ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം. താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നത് പതിവാണ്.

താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഒരു സോഷ്യൽ മീഡിയ സ്റ്റാർ ആണ് താരം. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആകുന്നത്. ഇപ്പോൾ താരത്തിന്റെ സാരി ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് സ്ലീവ് ലെസ് ബ്ലൗസിനൊപ്പം പിങ്ക് ബനാറസ് പട്ട് ആണ് താരത്തിന്റെ വേഷം. വളരെ ബോൾഡ് ആയാണ് ഇപ്പോൾ താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ലുക്ക് പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply