You are currently viewing ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചിട്ടും പ്രതികരിക്കാതെ കരീന കപൂർ… ദേഷ്യം അടക്കിപ്പിടിച്ച് കൂളായി താരം… എയർപോർട്ടിൽ ആരാധകർ കൂടിയപ്പോൾ താരത്തിന് സംഭവിച്ചത്..

ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചിട്ടും പ്രതികരിക്കാതെ കരീന കപൂർ… ദേഷ്യം അടക്കിപ്പിടിച്ച് കൂളായി താരം… എയർപോർട്ടിൽ ആരാധകർ കൂടിയപ്പോൾ താരത്തിന് സംഭവിച്ചത്..

ബോളിവുഡ് സിനിമയിലെ താര റാണിയാണ് കരീനാ കപൂർ. 2000 ൽ അഭിഷേക് ബച്ചൻ നായകനായി പുറത്തിറങ്ങിയ refugee എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാൻ താരത്തിന് സാധിച്ചു. തുടക്കം മുതൽ തന്നെ താരത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറുകയും ചെയ്തു.

പിന്നീട് താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഒരുപാട് ഡോക്യുമെന്ററികളിലും താരം പ്രത്യക്ഷപ്പെട്ടു. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ് താരത്തിന്റെ ഭർത്താവ്. സിനിമയിൽ താരം പഴയതു പോലെ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. ഇപ്പോൾ താരം മുംബൈ എയർപോർട്ടിൽ എത്തിയപ്പോൾ ആരാധകർ വളയുകയും അതിൽ താരം അസ്വസ്ഥത ആവുകയും ചെയ്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ സജീവമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒന്നര വയസുകാരനായ മകനോടൊപ്പമാണ് നടി എയർപോർട്ടിൽ എത്തിയത്.

താരത്തിനു ചുറ്റും സെൽഫി എടുക്കാനും മറ്റുമായി ആരാധകർ വളയുകയാണുണ്ടായത്. ആദ്യം താരം ഫോട്ടോകൾ എടുക്കാൻ സമ്മതം മൂളി എങ്കിലും പിന്നീട് തിരക്കുകൾ കാരണവും ആരാധകരുടെ പെരുമാറ്റങ്ങൾ കാരണവും താരത്തിന് അസ്വസ്ഥതകൾ ഉണ്ടാവുകയാണ് ചെയ്തത് എന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്. അതിനിടെ ഒരു ആരാധകൻ നടിയുടെ തോളിൽ കൈയിട്ട് ചിത്രമെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഇങ്ങനെയൊക്കെ ആണെങ്കിലും ശാന്തത കൈ വിടുകയോ മാന്യതയില്ലാത്ത തരത്തിലുള്ള പെരുമാറ്റങ്ങളിൽ താരത്തിൽ നിന്ന് പുറത്തു വരുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാവുകയാണ്. താരത്തെ ഒരുപാട് പ്രശംസിച്ചു കൊണ്ട് ഉള്ള കമന്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നുണ്ട്. പൊതുവേ സെലിബ്രിറ്റികളായവർ പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ സ്വകാര്യത നഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്തായാലും ഇപ്പോൾ മുംബൈ വിമാനത്താവളത്തിൽ ഉണ്ടായ സംഭവം വൈറലായിരിക്കുകയാണ്.

Leave a Reply