അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുകയും സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളുമാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിയായി ഇപ്പോൾ താരം മാറുകയും ചെയ്തിട്ടുണ്ട്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു തെലുങ്കിലും സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തമിഴിലും അരങ്ങേറിയ താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച അഭിനയത്രിയായി. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്.

സിനിമ മേഖലയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ വളരെ പെട്ടെന്ന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ അത് ഫെയ്ക്ക് വീഡിയോ ആണ് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന താരത്തിന്റെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ ത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകര്‍ അന്വേഷിച്ചു തുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണ് ഇതെന്ന് പറഞ്ഞു കൊണ്ട് പലരും പലരും വിശദീകരണവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ വീഡിയോ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ച മാധ്യമപ്രവർത്തകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുകയാണ് അഭിഷേക് ബച്ചൻ.

നടി രശ്മികയുടെ ഒരു വൈറല്‍ വീഡിയോ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടല്‍ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജവീഡിയോ ആണെന്നും മാധ്യമ പ്രവർത്തകൻ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ട് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍ നിയമനടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായത്.