You are currently viewing ‘കാട്ടുവഴിയില്‍ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകള്‍ അന്ന് സുലഭമല്ലാത്തത് രക്ഷയായി’; ബാബു ഷാഹിര്‍…

‘കാട്ടുവഴിയില്‍ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകള്‍ അന്ന് സുലഭമല്ലാത്തത് രക്ഷയായി’; ബാബു ഷാഹിര്‍…

‘കാട്ടുവഴിയില്‍ വെച്ച് കനക സാരിയും ബ്ലൗസും മാറി, മൊബൈലുകള്‍ അന്ന് സുലഭമല്ലാത്തത് രക്ഷയായി’; ബാബു ഷാഹിര്‍

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു കനക. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം മികവുകൊണ്ടും സിനിമ ലോകത്തെ ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അമ്മ ദേവിക ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത താരമാണ്. 1960 കളിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്ന താരത്തിന്റെ അമ്മ ദേവിക. പക്ഷേ തന്റെ അഭിനയം മികവുകൊണ്ടുതന്നെയാണ് താരം സിനിമ ലോകത്ത് പിടിച്ചുനിന്നത്. ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

ഇപ്പോൾ താരവുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരുപാട് സിനിമകളിൽ ശ്രദ്ധേയമായ കയ്യൊപ്പ് ചാർത്തിയ ബാബു ഷാഹിർ ആണ് താരത്തെ കുറിച്ചുള്ള സിനിമ സെറ്റിലുള്ള അനുഭവം തുറന്നു പറഞ്ഞത്. കാട്ടു വഴിയിൽ വച്ച് താരം സാരിയും ബ്ലൗസും മാറി എന്ന അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ബാബു സാഹിർ സിനിമ സെറ്റിൽ നടന്ന അനുഭവം തുറന്നു പറഞ്ഞത്. വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു. ഇത്രയൊക്കെ സൗകര്യം ഉണ്ടായിട്ടും ടെക്നോളജി മുന്നിൽ എത്തിയിട്ടും കാട്ടു വഴയിൽ വെച്ച് ബ്ലൗസ് മാറ്റേണ്ട അവസ്ഥ ഉണ്ടായല്ലോ എന്ന് ചോദ്യമാണ് പലരും ചോദിക്കുന്നത്. സത്യാവസ്ഥ ഇങ്ങനെയാണ്.

1993 ൽ മമ്മൂട്ടി, കനക, നാസർ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ കിളി പേച്ച കേൾക്കവ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് സംഭവം നടന്നത്. പുറത്ത് പലസ്ഥലങ്ങളിൽ ഷൂട്ടിംഗ് നടന്നു അവസാനം കാട്ടിൽ വച്ച് ഒരു സോങ് ഷൂട്ടിംഗ് നടക്കണമായിരുന്നു. ഉൾക്കാട്ടിൽ വെച്ചാണ് സോങ് ഷൂട്ടിംഗ് നടന്നത്. ശിവകമി നെനപിനിലെ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഉൾകാട്ടിൽ ഷൂട്ട് ചെയ്തത്.

അടുത്ത സീനിനു വേണ്ടി കനകക്ക് ഡ്രസ്സ് മാറേണ്ട അവസ്ഥ വന്നു. ഉൾക്കാട്ട് ആയതുകൊണ്ട് പ്രത്യേക സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മമ്മൂട്ടി അവിടെ വച്ച് തന്നെ തന്റെ മുണ്ട് മാറ്റുകയുണ്ടായി. പക്ഷേ എങ്ങനെ കനക ഡ്രസ്സ് ചേഞ്ച് ചെയ്യും എന്ന ചിന്തയിലായി. പിന്നീടാണ് അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ സാരികൾ കളക്ട് ചെയ്ത് ഒരു മറയുണ്ടാക്കി. അവിടെ വെച്ച് കനക ഡ്രസ്സ് ചേഞ്ച് ചെയ്തു.
എന്ന് ബാബു സാഹിർ തുറന്നു പറഞ്ഞു.

സോഷ്യൽ മീഡിയയും ക്യാമറയും ഒന്നും പ്രചാരത്തിൽ ഇല്ലാത്ത സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വാർത്തകളൊക്കെ പ്രചരിക്കാതെ ബാക്കിയായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ആണെങ്കിൽ പണി പാളിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് സൂപ്പർഹിറ്റ് താരങ്ങളുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് കനക. ഗോഡ് ഫാദർ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഒരുപാട് സൂപ്പർ ഹിറ്റ് മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്

Leave a Reply