You are currently viewing കനി കുസൃതി വീണ്ടും… “എനിക്കില്ലാ വർണങ്ങൾ നീ തരുമോ..?; വിചിത്രത്തിലെ മനോഹര ഗാനം കാണാം.

കനി കുസൃതി വീണ്ടും… “എനിക്കില്ലാ വർണങ്ങൾ നീ തരുമോ..?; വിചിത്രത്തിലെ മനോഹര ഗാനം കാണാം.

കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമയുടെ തലവര മാറ്റുന്ന രൂപത്തിലുള്ള ഒരുപാട് വെറൈറ്റി സിനിമകൾ പുറത്തുവരുന്നുണ്ട്. മറ്റു സിനിമകളെ പോലെ മലയാള സിനിമ ലോകവും വ്യത്യസ്തത പരീക്ഷിക്കാൻ തുടങ്ങി എന്ന് വേണം പറയാൻ. ഈ അടുത്ത് പുറത്തിറങ്ങിയ പല സിനിമകളും അതിന് ഉദാഹരണമാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഹോളി വുണ്ട്, ഇപ്പോൾ തിയേറ്ററുകളിൽ വളരെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചതുരം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സിനിമയാണ് വിചിത്രം. ഒരു വെറൈറ്റി കോൺസെപ്റ്റ് തന്നെയാണ് ഈ സിനിമ മുന്നോട്ട് വെച്ചത്. ഇതിലെ മികച്ച കഥയോടൊപ്പം ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി സിനിമയ്ക്ക് വേണ്ടി പ്രയത്നിച്ചു എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെയാണ് വളരെ മികച്ച രീതിയിൽ സിനിമ പുറത്തുവന്നത്.

ജോയ് മൂവി പ്രൊഡക്ഷൻ ബാനറിൽ പുറത്തിറങ്ങിയ വിചിത്രം എന്ന സിനിമ സംവിധാനം ചെയ്തത് അച്ചു വിജയൻ ആണ്. നിഖിൽ രവീന്ദ്രൻ എഴുതിയ ഈ സിനിമയിൽ ഷൈൻ തോം ചാക്കോ, ബാലു വർഗീസ്, കണി കുസൃതി തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്തു. എല്ലാവരും അവരവരുടെ റോൾ വളരെ ഗംഭീരമായി തന്നെ ക്യാമറക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ഈ സിനിമയുടെ പുതിയൊരു ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മനോജ് പരമേശ്വരൻ എഴുതി മറിയ ജോണി ആലപിച്ച ഗാനത്തിൽ കണി കുസൃതി & ketaki നാരായണൻ എന്നിവരാണ് പ്രധാന വേഷത്തിൽ ഗാനത്തിൽ കാണപ്പെടുന്നത്. ഇവരുടെ ഇന്റിമേറ്റ് രംഗങ്ങൾ വരെ ഗാനത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ യൂട്യൂബിൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ഗാനം ഇതിനകം ലക്ഷക്കണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു. കണി കുസൃതിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ വീണ്ടും ഈ സിനിമയിൽ കാണാൻ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയം. ബിരിയാണി എന്ന സിനിമയിലൂടെ ആരാധകരെ ഞെട്ടിച്ച കണി കുസൃതി വീണ്ടും വിചിത്രം എന്ന സിനിമയിലൂടെ ആരാധകരെ ഞെട്ടിക്കുകയായിരുന്നു. പോരാത്തതിന് ഈ അടുത്തകാലത്ത് മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു ക്യാമറക്ക് മുന്നിലെത്തുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

vv

Leave a Reply