You are currently viewing കോളേജ് ഇളക്കി മറിച്ച് നടി സാനിയയുടെ തകർപ്പൻ ഡാൻസ്, പൊളിച്ചെന്ന് ആരാധകർ.. വീഡിയോ കാണാം

കോളേജ് ഇളക്കി മറിച്ച് നടി സാനിയയുടെ തകർപ്പൻ ഡാൻസ്, പൊളിച്ചെന്ന് ആരാധകർ.. വീഡിയോ കാണാം

മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

വളരെ മികവിലും പക്വതയിലും ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം അഭിനയത്തിലൂടെ നിലനിർത്തുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്യാറുള്ളത്.

ഇപ്പോൾ താരം ഇനി പുറത്തിറങ്ങാനുള്ള സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ്. നിവിൻ പോളി നായകനായ പുറത്തിറങ്ങുന്ന സിനിമയിൽ സൈജു കുറുപ്പ്, സിജു വിൽ‌സൺ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ടി.കെ.എം കോളേജിൽ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ എത്തിയപ്പോഴുള്ള വീഡിയോകളും ഫോട്ടോകളും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്.

ലവ് ആക്ഷൻ ഡ്രാമയിലെ ഓൺ ദി ഫ്ലോർ ബേബി എന്ന സൂപ്പർഹിറ്റ് ഗാനത്തിന് കോളേജിൽ വച്ച് താരം നൃത്തം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. വലിയ ആരവത്തിലാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരുടെ മനം അയക്കാൻ താരത്തിനു സാധിക്കുകയും ചെയ്തു. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply