You are currently viewing കല്യാണം കഴിച്ചാൽ എല്ലാം ശരിയാകും എന്നു പറഞ്ഞു…. ഒരു പെണ്ണിന്റെ ജീവിതം തകർത്തു

കല്യാണം കഴിച്ചാൽ എല്ലാം ശരിയാകും എന്നു പറഞ്ഞു…. ഒരു പെണ്ണിന്റെ ജീവിതം തകർത്തു

സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതനാണ് മുഹമ്മദ് ജാസിൽ. എല്ലാവരും വിളിക്കുന്നതും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നതും ജാസിൽ ജാസി എന്ന പേരിലാണ്. മലപ്പുറം കുറ്റിപ്പുറമാണ് ജാസിലിന്റെ സ്വദേശം. ഉപ്പ, ഉമ്മ രണ്ട് സഹോദരിമാർ‌ അവരുടെ കുടുംബം കുഞ്ഞുങ്ങൾ എന്നതാണ് ജാസിലിന്റെ ലോകം. ദുബായി ദേറയിൽ ഒരു പെർഫ്യൂം കമ്പനിയിലാണ് ജാസിൽ ജോലി ചെയ്യുന്നത്.

കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റ്, ഇൻഫ്ലൂവൻസർ ഇങ്ങനെയെല്ലാം ജാസിലിനെ അറിയപ്പെടാൻ സാധിക്കുന്നുണ്ട്. ടിക്ടോക് കാലംതൊട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമായും ബ്യൂട്ടി ടിപ്സ് വീഡിയോകളാണ്. ഇപ്പോഴും ബ്യൂട്ടി ടിപ്സ് വീ‍ഡിയോയും ബ്രാന്റ് പ്രമോഷനുമെല്ലാം ജാസിൽ ചെയ്യാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പോസ്റ്റുകൾ എല്ലാം വൈറൽ ആകുന്നത് പതിവാണ്.

പൊതുവെ മേക്കപ്പ് ചെയ്യാൻ താൽപര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയിൽ ആക്ഷേപം കേൾക്കേണ്ടി വരാറുണ്ട്. നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യൽ മീ‍‍ഡിയ വഴി ജാസിലിന് ഏറെയും സൈബർ ആക്രമണങ്ങൾ ലഭിക്കുന്നത്. പലപ്പോഴും വിമർശനങ്ങൾക്കെല്ലാം മൗനം പാലിക്കാറുണ്ട് എങ്കിലും ചിലപ്പോൾ കുറിക്ക് കൊള്ളുന്ന മറുപടിയും ജാസിൽ നൽകാറുണ്ട്.

ഇപ്പോൾ ജാസിലിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചാണ് അഭിമുഖത്തിൽ സംസാരിച്ചത്. വിവാഹം കഴിച്ചിരുന്നോ എന്ന് ചോദ്യത്തിന് തന്റെ വിവാഹം ഒരു ഫ്ലോപ്പ് ആയിരുന്നു എന്നും കൗൺസിലിങ്ങിന് പോയപ്പോൾ വിവാഹത്തോടെ എല്ലാം ശരിയാകും എന്ന് പറഞ്ഞു കൊണ്ട് ഞാൻ വിവാഹിതനായി എന്നും രണ്ടുവർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു എന്നും ജാസിൽ അഭിമുഖത്തിൽ പറയുന്നുണ്ട്.

പക്ഷേ ഞങ്ങൾക്ക് സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്തതു കൊണ്ട് മ്യൂച്ചൽ അണ്ടർ സ്റ്റാൻഡിങ്ങിൽ വേർപിരിയുകയായിരുന്നു എന്നാണ് ജാസിൽ തുറന്നു പറഞ്ഞത്. ഇനിയുള്ള ഭാവി പ്ലാനിനെ കുറിച്ചാണ് പിന്നീട് അവതാരകൻ ചോദിച്ചത്. അതിന് ജാസിൽ പറഞ്ഞ മറുപടി ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു എന്നുമാണ്. വളരെ പെട്ടെന്ന് അഭിമുഖത്തിന്റെ ഭാഗം വൈറലാവുകയായിരുന്നു.

Leave a Reply