You are currently viewing ബിക്കിനി ആർക്കും ഇടാം.. അത് നമ്മുടെ ചോയ്സ് ആണ്.. കളിയാക്കുന്നവരോട് ! ഫറ ഷിബില.

ബിക്കിനി ആർക്കും ഇടാം.. അത് നമ്മുടെ ചോയ്സ് ആണ്.. കളിയാക്കുന്നവരോട് ! ഫറ ഷിബില.

Bikini ആർക്കും ഇടാം ..അത് നമ്മുടെ ചോയ്സ് ആണ് ! ഫറ ഷിബില.

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഫറ ഷിബില. അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ മലയാളികൾ ഒരിക്കലും മറക്കില്ല എന്നതാണ് യാഥാർത്ഥ്യം. തനിക്ക് വന്ന കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് അവസരങ്ങൾ താരത തേടി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമാണ്. പലപ്രാവശ്യം താരം സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫറ ഷിബില ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ്. ജീവിതത്തിൽ ഒരുപാട് വിമർശനങ്ങളും നേരിട്ട വ്യക്തിയാണ് ഫറ.

സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ജീവിതത്തിൽ ഒരുപാട് പ്രാവശ്യം ബോഡി ഷേമിംഗ് നേരിട്ട് വ്യക്തി കൂടിയാണ് ഫറ. അത്തരത്തിലുള്ള മോശമായ വിവാദങ്ങൾക്കെതിരെ താരം തന്റേതായ രീതിയിൽ വ്യക്തമായ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

തടി ആയതുകൊണ്ട് തന്നെ താരത്തിനെതിരെയുള്ള മോശമായ കമന്റുകൾ ഏറെയായിരുന്നു. അതുകൊണ്ടുതന്നെ തനിക്കും ബിക്കിനി ചേരുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് താരം ബിക്കിനി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് ഒരുപാട് വിവാദങ്ങൾ വിമർശനങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ നേരിടുകയും ചെയ്തിട്ടുണ്ട്. താരത്തിനെതിരെയുള്ള മോശമായ കമന്റുകളും നിറഞ്ഞു നിന്നിട്ടുണ്ട്.

ഇപ്പോൾ താരം ധരിച്ച വേഷത്തെ അടിസ്ഥാനമാക്കി ഒരു അവതാരകൻ താരത്തോട് ചോദിക്കുകയും താരം അതിനു നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. “സ്വിം സുയ്റ്റ് ഇട്ട് ഫോട്ടോ എടുത്താൽ മലയാളികൾക്ക് ഇപ്പോൾ അതൊരു വാർത്തയാണ്. ഇങ്ങനെ ഒരു വാർത്ത ഉണ്ടാക്കാൻ വേണ്ടിയാണോ അന്ന് ആ ഫോട്ടോഷൂട്ട് നടത്തിയത്.” എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്.

അതിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. “ഇങ്ങനെയൊരു വാർത്തയുണ്ടാക്കാൻ വേണ്ടിയല്ല സത്യത്തിൽ ഞാൻ ആ ഫോട്ടോ ഷൂട്ട് ചെയ്തത്. കുറച്ച് ഇൻഫക്റ്റ് ആണെന്ന് സ്വയം വിചാരിക്കുന്ന ഒരുപാട് പേർക്ക് ഇടാൻ വൈമുഖ്യമുള്ള വസ്ത്രം ആയിരിക്കാം ഈ ബിക്കിനി. അതുകൊണ്ടുതന്നെ അത്തരത്തിലുള്ളവർക്ക് ഇതും ആവാം എന്ന മെസ്സേജ് നൽകാൻ വേണ്ടിയാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. നമ്മൾ എന്ത് ഇടണം എന്നുള്ളത് നമ്മുടെ ചോയ്സ് ആണ്.” എന്ന് താരം മറുപടി നൽകുകയും ചെയ്തു.

Leave a Reply