You are currently viewing “ഞാൻ MD അടിക്കാറുണ്ട്, പച്ചക്ക് പറഞ്ഞ്” ട്രോളുകൾ ഏറ്റുവാങ്ങിയ താരം… ബിഗ്‌ബോസ് സീസൺ 5ൽ ആഞ്ജലീന മരിയയും….

“ഞാൻ MD അടിക്കാറുണ്ട്, പച്ചക്ക് പറഞ്ഞ്” ട്രോളുകൾ ഏറ്റുവാങ്ങിയ താരം… ബിഗ്‌ബോസ് സീസൺ 5ൽ ആഞ്ജലീന മരിയയും….

മലയാളം ബിഗ്‌ബോസ് സീസൺ 5ൽ ആഞ്ജലീന മരിയയും….

മലയാളം ടിവി പ്രേക്ഷകർ ഏറെ കാത്തിരുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ അണിയറയിൽ ഒരുങ്ങുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായ ഷോ ഇന്ന് വൈകിട്ട് 7 മണിക്ക് ഗ്രാൻഡ് ലോഞ്ച് ചെയ്യും എന്നാണ് വാർത്തകളിൽ നിറയുന്നത്. ആരാധകരും അതേ ആവേശത്തിലാണ്. ഒരുപാട് പേരാണ് സീസണിനെ കാത്തിരിക്കുന്നത്. ആരൊക്കെയായിരിക്കും മത്സരർഥികൾ എന്നറിയാനും കാത്തിരിപ്പുകൾ ഏറെയാണ്.

ഈ വർഷത്തെ ബിഗ് ബോസ് ഹൗസ് മുംബൈയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. യുദ്ധ പശ്ചാത്തലത്തിലുള്ള വീട് ഇതിനോടകം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ആതിഥേയന്റെ ഡാഷിംഗ് എൻട്രി മുതൽ മത്സരാർത്ഥികളുടെ സർപ്രൈസ് പെർഫോമൻസ് വരെയായി പ്രീമിയർ എപ്പിസോഡ് കണ്ണഞ്ചിപ്പിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

നടൻ ഷിജു എ ആർ മുതൽ ഇന്റർനെറ്റ് സെൻസേഷൻ ശ്രീദേവി മേനോൻ വരെ, മത്സരാർത്ഥികളായി സെലിബ്രിറ്റികളുടെ ഒരു പട്ടിക ഇന്നത്തെ ഷോയിൽ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ സൂചിപ്പിച്ചത്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ഷോ ആദ്യ സാധാരണക്കാരനെ സ്വാഗതം ചെയ്യും എന്നത് കൊണ്ട് തന്നെ ആരാധകരെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

ഇപ്പോൾ ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നല്ല സമയം എന്ന സിനിമയിലൂടെ പ്രശസ്തയായ ആഞ്ചലീന മരിയ യും ബിഗ്‌ബോസിൽ ഉണ്ട് എന്നാണ് പുറത്തു വരുന്ന വാർത്ത. ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍ ആയി എത്തിയത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നിവരാണ് നായികമാർ ആയി ഉണ്ടായിരുന്നത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടെന്റുകളാണ് ഉള്ളത് എന്ന് പറഞ്ഞതിനു ശേഷം റിലീസ് ആയി കുറച്ച് ദിവസം പ്രദർശനം തുടർന്നതിന് പിന്നാലെ ഇപ്പോൾ തീയറ്ററുകളിൽ നിന്നും സിനിമ പിൻവലിച്ചിറുന്നു. സിനിമയിൽ പുതുമുഖ താരമായി എത്തിയ താരം സിനിമയ്ക്ക് റിവ്യൂ പറയുന്നതിനിടയിൽ ലഹരി വസ്തുവിനെ പ്രോത്സാഹിപ്പിച്ചു എന്ന രൂപത്തിൽ ഒരുപാട് ട്രോളുകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ താരം ബിഗ്‌ബോസിൽ മത്സരാർത്ഥിയായി ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply