You are currently viewing എന്റെ മകനാണ് എന്ന് അറിഞ്ഞത് മുതൽ ദിവസവും അവനെ മദ്രസയിൽ അടിക്കുമായിരുന്നു.. ജെസ്ന സലീം

എന്റെ മകനാണ് എന്ന് അറിഞ്ഞത് മുതൽ ദിവസവും അവനെ മദ്രസയിൽ അടിക്കുമായിരുന്നു.. ജെസ്ന സലീം

വളരെ ചെറുപ്പം മുതൽ തന്നെ ഉണ്ണി കൃഷ്ണന്റെ ചിത്രങ്ങൾ മാത്രം വരച്ച് മീഡിയ ഇടങ്ങളിൽ വൈറലാവുകയും വരുമാന മാർഗം കണ്ടെത്തുകയും ചെയ്ത കൊയിലാണ്ടി സ്വദേശിയാണ് ജെസ്ന സലീം. വളരെ ചെറുപ്പത്തിൽ തന്നെ ഉണ്ണികണ്ണനോട് ഇഷ്ടമുണ്ടായിരുന്നു എന്നും ചെറുപ്പത്തിൽ തന്നെ ഉമ്മ കണ്ണൻ എന്നാണ് വിളിച്ചിരുന്നത് എന്നും അതുവഴിയാണ് ഉണ്ണി കൃഷ്ണനോടുള്ള ഇഷ്ടം വളർന്നത് എന്നതാണ് ജസ്‌ന ഇതിനോടകം സംസാരിച്ചത്.

24 വയസ്സു മുതലാണ് ജസ്ന ശ്രീ കൃഷ്ണന്റെ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. ആദ്യം വരച്ച് അടുത്തുള്ള നമ്പൂതിരിയുടെ വീട്ടിലേക്ക് സമ്മാനമായി നൽകുകയും അതുവഴി അവരുടെ വീട്ടിൽ നന്മകൾ ഉണ്ടായി എന്ന് അവർ മറ്റുള്ളവരോട് പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്തതിലൂടെയാണ് ജസ്നയ്ക്ക് ഇത് ഒരു വലിയ വരുമാന മാർഗ്ഗത്തെ തുറന്നു കൊടുക്കുന്നത്.

മുസ്ലിം കുടുംബത്തിൽ ജനിച്ച് വളരുകയും ഇസ്ലാം മത വിധി പ്രകാരവും ആചാര അനുഷ്ഠാനങ്ങളോടെയും ജീവിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതുവഴി തന്റെ മകന് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ജസ്ന ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത്. തന്റെ മകനാണ് എന്ന് അറിഞ്ഞത് മുതൽ മദ്രസയിൽ എല്ലാ ദിവസവും അവനെ അടിക്കുമായിരുന്നു എന്നാണ് പറയുന്നത്.

ഓരോ ദിവസവും ഓരോരോ കാരണങ്ങൾ പറഞ്ഞു അവനെ ഉസ്താദ് അടിച്ചിരുന്നു എന്നും വൈകി വരിക, ഹോംവർക്ക് ചെയ്യാതിരിക്കുക, പഠിക്കാതിരിക്കുക തുടങ്ങി കാരണങ്ങൾ പറഞ്ഞ് ദിവസം എല്ലാ ദിവസവും അവനെ അടിച്ചിരുന്ന ഒരു ഉസ്താദ് ഉണ്ടായിരുന്നു എന്ന് ജസ്‌ന അഭിമുഖത്തിൽ പറയുന്നുണ്ട്. നാളെ ഉമ്മ ക്ലാസ്സിൽ കയറിയാൽ മതി എന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് എന്നും ജസ്ന പറയുന്നു.

പിറ്റേ ദിവസം മദ്രസയിലേക്ക് ഞാൻ പോയാൽ മകനെ കുറിച്ചോ മകന്റെ പഠന വൈകല്യങ്ങളെ കുറിച്ചോ സംസാരിക്കുന്നതിന് പകരം ഉസ്താദ് തന്നോട് നരകത്തെയും സ്വർഗ്ഗത്തെയും കുറിച്ച് പറയും എന്നും ഇങ്ങനെ നടന്നാൽ ശരിയാകുമോ ഇത് കണ്ടല്ലേ മറ്റുള്ളവർ പഠിക്കുന്നത്, നിന്റെ നടപ്പ് ശരിയാക്കണം എന്ന് തുടങ്ങിയുള്ള കാര്യങ്ങളിൽ നിർദ്ദേശങ്ങളും ഉപദേശങ്ങളും ആണ് ഉണ്ടാവുക എന്നും ജസ്‌ന പറഞ്ഞു.

മദ്രസയിൽ പോയി പഠിക്കുന്നത് വിലക്കിയ മകനെ ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം പള്ളിയിലെ ഉസ്താദ് വീട്ടിൽ വന്ന് പഠിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് ജസ്‌ന പറയുന്നുണ്ട്. ഇത് തന്റെ വരുമാന മാർഗമാണ് എന്ന് അംഗീകരിക്കുകയും വിശ്വാസവും കലയും വരുമാന മാർഗവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല എന്ന് ചിന്തിക്കുന്നവരുമായ ഒരുപാട് പേരുണ്ട് എന്നും അത്ര ഒരുപാട് പോസിറ്റീവും മെസ്സേജുകൾ തനിക്ക് ലഭിക്കാറുണ്ട് എന്നും ജസ്‌ന പറയുന്നുണ്ട്.

Leave a Reply