You are currently viewing മലയാളത്തിന്റെ മസിൽ ഗേൾ…. എജ്ജാതി ബോഡിഫിറ്റ്.. ഫിറ്റ്നസ് ഫോട്ടോസ് പങ്കുവെച്ച് ബിഗ് ബോസ്സ് ജാസ്മിൻ

മലയാളത്തിന്റെ മസിൽ ഗേൾ…. എജ്ജാതി ബോഡിഫിറ്റ്.. ഫിറ്റ്നസ് ഫോട്ടോസ് പങ്കുവെച്ച് ബിഗ് ബോസ്സ് ജാസ്മിൻ

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒരുപാട് പേര് സെലിബ്രിറ്റികളായി പുറത്തുവന്നിട്ടുണ്ട് എന്നതു ഒരു പച്ചയായ യാഥാർത്ഥ്യമാണ്. ചെറിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായി നിന്നവർ പിന്നീട് വലിയ രീതിയിൽ അറിയപ്പെടുന്ന താരങ്ങളായി മാറി. കേരളം തന്നെ അവരെ ഇരു കയ്യും നീട്ടി സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു.

ഇത്തരത്തിൽ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേരളമൊട്ടാകെ അറിയപ്പെട്ട സെലിബ്രിറ്റി ആയി മാറിയ ഒരുപാട് പേരിൽ ഒരാളാണ് മൂസ ജാസ്മിൻ. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഫിറ്റ്നസ് മോഡൽ എന്നിങ്ങനെ അറിയപ്പെടുന്ന താരം മുമ്പ് ചെറിയ രീതിയിൽ ആൾക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നു. പക്ഷേ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി എന്ന നിലയിൽ എത്തിയതിനു ശേഷം കേരളമൊട്ടാകെ അറിയപ്പെടുകയുണ്ടായി.

താരം ഒരു ലെസ്ബിയൻ സെക്സ്വാലിറ്റി കീപ്പ് ചെയ്യുന്ന ഒരാളാണ്. തന്റെ ഐഡന്റിറ്റി വളരെ ധൈര്യപൂർവ്വം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മൂസാ ജാസ്മിൻ. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ പല പ്രാവശ്യം വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളാണ് ഇത്തരത്തിൽ ഒരു ബോൾഡ് ക്യാരക്ടർ എന്ന നിലയിൽ താരം വളരാനുള്ള പ്രധാന കാരണം എന്നത് അവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നമുക്കത് മനസ്സിലാക്കാനും സാധിക്കും. ബിഗ് ബോസ് ഹൗസിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ച മത്സരാർത്ഥി എന്ന നിലയിലും മൂസാ ജാസ്മിൻ അറിയപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സർവ്വ സജീവമായ താരം തന്റെ ഫിറ്റ്നസ് ഫോട്ടോകൾ എല്ലാം പങ്കുവെച്ചു കൊണ്ടും വീഡിയോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടും ആരാധകരെ ഞെട്ടിക്കാറുണ്ട്.
ഇത്തരത്തിൽ ഒരു ഫോട്ടോയാണ് ഇപ്പോൾ പുതിയതായും അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ബോഡി ഫിറ്റ്നസ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ സമൂഹം മാധ്യമങ്ങളിലൂടനീളം ട്രെൻഡിങ് ആയിരിക്കുകയാണ്.

Leave a Reply