You are currently viewing യാത്ര പോകുന്ന സ്ഥലത്തിന് ചേർന്ന ഔട്ഫിറ്റാണ് എപ്പോഴും ധരിക്കുന്നത്, അപർണ തോമസ്…

യാത്ര പോകുന്ന സ്ഥലത്തിന് ചേർന്ന ഔട്ഫിറ്റാണ് എപ്പോഴും ധരിക്കുന്നത്, അപർണ തോമസ്…

യാത്ര പോകുന്ന സ്ഥലത്തിന് ചേർന്ന ഔട്ഫിറ്റാണ് എപ്പോഴും ധരിക്കുന്നത്, അപർണ തോമസ്

അഭിനയ രംഗത്തും അവതരണ രംഗത്തും മികച്ച രീതിയിൽ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയ താരമാണ് ജീവ ജോസഫ്. അവതരണ രംഗത്തും മോഡലും രംഗത്തും സജീവമായി നിൽക്കുന്ന താരമാണ് അപർണ തോമസ്. ഇരുവരുടെയും മാലിദ്വീപ് യാത്രകളും ഫോട്ടോകളും സോഷ്യൽ മീഡിയങ്ങളിൽ തരംഗമായിരുന്നു. മാലിദ്വീപ് യാത്രയെ കുറിച്ച് ചോദിച്ച അവതാരകനോട് ഇരുവരുംവാചാലരായി സംസാരിച്ചിരിക്കുകയാണ്. ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന സമയത്ത് 50ലധികം രാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട് എന്നാണ് അപർണ പറയുന്നത്.

എന്നാൽ വിവാഹത്തിനു ശേഷം ഞങ്ങൾ ഒരുമിച്ച് പോയത് ഇന്തോനേഷ്യ, ദുബായ്, തായ്‌ലാൻഡ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്കാണ് എന്നും അപർണ പറയുന്നു. എനിക്ക് ബീച്ചുകളോട് ആണ് കൂടുതൽ താല്പര്യം എന്നാൽ ജീവക്ക് കാടുകളോടും മൃഗങ്ങളോടും എല്ലാം ആണ് കൂടുതൽ ഇഷ്ടം എന്നാണ് അപർണ പറഞ്ഞത്.

ജീവക്ക് താല്പര്യം അതായത് കൊണ്ട് തന്നെ ജീവയോടൊപ്പം സൗത്ത് ആഫ്രിക്കയിലേക്ക് പോകാനാണ് ആഗ്രഹം എന്നും വൈൽഡ് ലൈഫ് കേന്ദ്രീകരിച്ചു കൊണ്ടുള്ള ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന ഇടമാണല്ലോ സൗത്ത് ആഫ്രിക്ക എന്നും അപർണ പറഞ്ഞു. ഞങ്ങളുടെ യാത്രകളുടെ ഏറ്റവും വലിയ സവിശേഷത യാത്രക്കിടയിൽ ബുദ്ധിമുട്ട് ആകുന്ന ട്രക്കിംഗ്, ഗെയിംസ് പോലോത്തതൊന്നും പ്ലാൻ ചെയ്യില്ല എന്നും വളരെ റിലാക്സ് ആയി പോയി വരാനാണ് ഇഷ്ടം എന്നും താരം പറഞ്ഞു.

യാത്രകളിലുള്ള വസ്ത്ര ധാരണത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കാറുണ്ട് എന്നും എവിടെയാണോ പോകുന്നത് അവിടെ നല്ല ഫോട്ടോകൾ ലഭിക്കുന്നതിന് അനുസരിച്ചുള്ള ഔട്ട്ഫിറ്റുകൾ ആണ് ചൂസ് ചെയ്യാൻ ശ്രമിക്കാറുള്ളത് എന്നും താരം പറയുകയുണ്ടായി. യാത്രയുടെ നല്ല ഓർമ്മകളാണ് ഓരോ ഫോട്ടോകളും എന്നും അവ മനോഹരമാക്കാനുള്ള പരിശ്രമം അതിന്റെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നത് എന്നും ജീവക്ക് അങ്ങനെ ഒരു ഡ്രസിംഗിനോട്ടുള്ള താല്പര്യം ഒന്നുമില്ലെങ്കിലും ഞാൻ ധരിക്കുന്നതിനോട് യോജിപ്പുള്ളത് ധരിക്കാൻ ജീവ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു.

വിവാഹത്തിനു മുമ്പ് ആറു പ്രാവശ്യം മാലിദ്വീപിൽ പോയിരുന്നുവെങ്കിലും ജീവയോടൊപ്പം ആദ്യമായാണ് പോയതു എന്നും അതുകൊണ്ടുതന്നെ ആ യാത്രയിൽ പ്രിയപ്പെട്ടതായിരുന്നു എന്നും അപർണ വ്യക്തമാക്കി. ഒരുപാട് ബീച്ചുകൾ ഉള്ള സ്ഥലം ആയതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള ഔട്ട്ഫിറ്റ് ആണ് ധരിക്കാൻ ശ്രദ്ധിച്ചത് എന്നും താരം പറഞ്ഞു. യാത്രക്ക് മുമ്പ് വസ്ത്ര ധാരണം മാത്രമല്ല മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു.

വസ്ത്ര ധാരണത്തിനൊപ്പം തന്നെ അവിടെ എന്നാൽ ചെയ്യേണ്ട കാര്യങ്ങൾ, കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ, ഹോട്ടലുകൾ, കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നും മനസ്സിലാക്കി വെക്കാറുണ്ട് എന്നും അപർണ വ്യക്തമാക്കുന്നു. എല്ലാ വർഷവും ന്യൂഇയർ ആഘോഷിക്കാൻ വേണ്ടി പോകുന്നത് ദുബായിലാക്കാണ് എന്നും ഒരു സെക്കൻഡ് ഹോം എന്ന ഒരു രീതിയിലാണ് ദുബായിയെ ഞങ്ങൾ കാണാറുള്ളത് എന്നും താരം വ്യക്തമാക്കി.

ദുബായിലേക്ക് പോകാനുള്ള കാരണം ഷോപ്പിങ്ങിന് വേണ്ടിയാണ്. ഷോപ്പിങ് ഏറെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ ഇരുവരും എന്നും അതിനുവേണ്ടി നല്ലവണ്ണം ദുബായിയെ ഉപയോഗിക്കാറുണ്ട് എന്നും പറഞ്ഞു. അതുപോലെ താമസിക്കുന്ന ഹോട്ടലുകൾ ചൂസ് ചെയ്യുമ്പോൾ ശ്രദ്ധിക്കാറുള്ളത് നല്ല മസാജ് സെന്ററുകൾ ഉള്ളത് നോക്കി എടുക്കാൻ ശ്രമിക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്. ഇനി ഐലൻഡ് ഒരു ഡ്രീം ഡെസ്റ്റിനേഷൻ ആണ് എന്നും ഇരുവരും പറയുന്നു. ജീവിക്കുന്ന നിമിഷം അത്രയും ചിൽ ചെയ്തു ജീവിക്കുക എന്ന പോളിസിയാണ് ഞങ്ങൾ ഇരുവർക്കും ഉള്ളത് എന്ന് താരങ്ങൾ വ്യക്തമാക്കി.

Leave a Reply