You are currently viewing ‘മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മോശം സൈറ്റുകളില്‍ കണ്ട് ഞെട്ടി, സുഹൃത്തുക്കള്‍ക്ക് എന്നെ ഇഷ്ടമല്ലാതായി’: ജാന്‍വി കപൂര്‍…

‘മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മോശം സൈറ്റുകളില്‍ കണ്ട് ഞെട്ടി, സുഹൃത്തുക്കള്‍ക്ക് എന്നെ ഇഷ്ടമല്ലാതായി’: ജാന്‍വി കപൂര്‍…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന നടിയാണ് താരം. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്. തുടക്കം മുതൽ സിനിമയിൽ നിന്ന് കയ്യടിയാണ് താരം നേടിയത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ആരാധകർക്കിടയിൽ താരം സ്ഥിരം സാന്നിധ്യനായി നിലനിൽക്കുകയാണ്. ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അവ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്.

ഇപ്പോൾ താരം സോഷ്യൽ മീഡിയ പാപ്പരാസികളെ കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വെളിപ്പെടുത്തിയ കുട്ടിക്കാല അനുഭവം വൈറൽ ആയിരിക്കുകയാണ്. കുട്ടിക്കാലത്ത് തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ യാഹൂവില്‍ കണ്ട അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. കൗമാര പ്രായത്തിലാണ് ഇത്തരത്തിലുള്ള മോശം അനുഭവം താരത്തിനുണ്ടായത് എന്നും താരം പറയുന്നുണ്ട്. അശീല സൈറ്റില്‍ തന്റെ ചിത്രങ്ങള്‍ കണ്ട് തകര്‍ന്നു പോയെന്നാണ് താരം പറഞ്ഞത്.

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന് ചിലര്‍ വിശ്വസിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. എന്റെ സുഹൃത്തുക്കള്‍ എന്നെ മറ്റൊരു രീതിയില്‍ നോക്കി. വാക്‌സ് ചെയ്യാത്തതിന് എന്നെ കളിയാക്കി. അവര്‍ എന്നെ വെറുക്കാന്‍ തുടങ്ങി എന്നും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല എന്നും താരം പറഞ്ഞു. എന്തായാലും ഞാന്‍ പ്രശസ്തയായതിനാല്‍ എനിക്ക് ജോലി ചെയ്യേണ്ടതില്ലെന്ന് പലരും കരുതിയിരുന്നു.

എപ്പോഴാണ് സ്‌കൂള്‍ വിടുന്നത് എന്നും എന്തിനാണ് യാഹൂവില്‍ വന്നതെന്നും എല്ലാവരും എന്നോട് ചോദിച്ചു കൊണ്ടിരുന്നു എന്നും കുട്ടിക്കാലം മുതല്‍ തന്നെ പലരും ഇങ്ങനെ ഒരു മുന്‍വിധിയോടെ തന്നെ കാണുകയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു.

Leave a Reply