You are currently viewing അമ്മയെ പോലയേ അല്ല മകള്‍; പുകവലിയും മദ്യപാനവും, പെരുമാറ്റവും ശരിയല്ല! ജാന്‍വിയെ വിമര്‍ശിച്ച്‌ ശ്രീദേവി ആരാധകര്‍!

അമ്മയെ പോലയേ അല്ല മകള്‍; പുകവലിയും മദ്യപാനവും, പെരുമാറ്റവും ശരിയല്ല! ജാന്‍വിയെ വിമര്‍ശിച്ച്‌ ശ്രീദേവി ആരാധകര്‍!

ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. നിത്യ ഹരിത നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ താരം 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്ന ബയോപിക്കിൽ ടൈറ്റിൽ ഏവിയേറ്ററായി അഭിനയിച്ചതിന് താരത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു. മികവുള്ള അഭിനയമാണ് താരത്തിന്റെ വലിയ സവിശേഷത.

2018-ൽ ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്ത റൊമാൻസ് ധഡക്കിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. കോസ്മെറ്റിക് ബ്രാൻഡായ നൈക തങ്ങളുടെ ബ്രാൻഡ് അംബാസഡറായി താരത്തെ തിരഞ്ഞെടുത്തത് എടുത്തു പറയേണ്ട നേട്ടമാണ്. 2020-ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറിയിലെ സോയ അക്തറിന്റെ സെഗ്‌മെന്റിൽ അഭിനയിച്ചത് ശ്രദ്ധേയമായി.

അതിനുശേഷം താരം ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ എന്ന ജീവചരിത്രത്തിൽ ഏവിയേറ്റർ ഗുഞ്ചൻ സക്‌സേനയുടെ ടൈറ്റിൽ റോൾ ഏറ്റെടുത്തു. സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നോമിനേഷൻ ലഭിച്ചിരുന്നു. 2021- ൽ, കോമഡി ഹൊറർ ചിത്രമായ റൂഹിയിൽ രാജ്കുമാർ റാവുവിനൊപ്പം താരം ഇരട്ട വേഷം ചെയ്തു. 2018-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് താരം ഇപ്പോൾ അഭിനയിച്ചത്.

പിന്നീട് ഹെലന്റെ റീമേക്കായ സണ്ണി കൗശലിനൊപ്പം മിലിയിൽ താരം അഭിനയിക്കുമെന്ന് റിപ്പോർട്ട്‌ വന്നിരുന്നു
രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന സ്പോർട്സ് ചിത്രത്തിലും വരുൺ ധവാനൊപ്പം ആക്ഷൻ ചിത്രമായ ബവാലും താരം കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും വാർത്തകൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സുള്ള നടിമാരിൽ പ്രമുഖയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അമ്മയെ പോലെയേ അല്ല മകള്‍ എന്നാണ് വിമർശകർ പറയുന്നത്. അവസരങ്ങള്‍ക്കായി ജാൻവി ഒരുപാട് ഗ്ലാമറസ് ആകുന്നു എന്നും അതിനൊപ്പം തന്നെ ജാൻവിയുടെ പെരുമാറ്റവും ശരിയല്ലെന്നും വിമർശകർ ആരോപിക്കുന്നുണ്ട്.

ഒരുപാട് മോശം സ്വഭാവങ്ങള്‍ തരത്തിൽ ഉണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നതിന്റെ ചുരുക്കം. ജാൻവിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യം വരുമെന്ന് ചിലര്‍ പറയുമ്പോൾ വീക്കെൻഡുകളില്‍ കൂടുതല്‍ സമയവും പബ്ബിലാണ് നടി. എന്നും പുകവലിയും മദ്യപാനവും നല്ല പോലെയുണ്ട് എന്നൊക്കെ ഒരുപാട് പേർ പറയുന്നുണ്ട് എന്ന് തരത്തിൽ ഒരുപാട് വാർത്തകൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെയൊക്കെയാണെങ്കിലും അമ്മയെപ്പോലെ അല്ലേ അല്ല മകൾ എന്ന ഒരു നിഗമനത്തിൽ തന്നെയാണ് വിമർശകർ എത്തിനിൽക്കുന്നത്.

Leave a Reply