You are currently viewing ആ സന്തോഷ വാർത്ത പങ്കുവച്ച് വൈറൽ ഡാൻസിലൂടെ ഫേമസ് ആയ ജാനകി

ആ സന്തോഷ വാർത്ത പങ്കുവച്ച് വൈറൽ ഡാൻസിലൂടെ ഫേമസ് ആയ ജാനകി

കുറച്ചു മുൻപ് മെഡിക്കൽ കോളേജിന്റെ വരാന്തയിൽ വെച്ച് റാസ് പുഡിങ് എന്ന വൈറൽ സോങ്ങിന് ചുവട് വച്ചുകൊണ്ട് രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായിരുന്നു. അന്ന് വലിയ ദൈർഘ്യം ഒന്നും ഇല്ലാത്ത നൃത്ത രംഗങ്ങൾ ഒരുപാട് പേർ ഷെയർ ചെയ്യുകയും ഒരുപാട് കാഴ്ചക്കാരെ നേടിയ ഒരു വീഡിയോ ആയി മാറുകയും ചെയ്തു. വലിയതോതിൽ ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിലും ആ വീഡിയോ തരംഗമായി മാറിയിരുന്നു.

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകി ഓം കുമാർ, നവീൻ എന്നിവരാണ് മെഡിക്കൽ കോളേജ് യൂണിഫോമിൽ തന്നെ വരാന്തയിലെ യാതൊരു പ്രിപ്പറേഷനും കൂടാതെയുള്ള ഒരു വീഡിയോയിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. ചടുലവും ആകർഷണീയമായ രൂപത്തിലാണ് ഡാൻസ് ചെയ്തത് എന്നത് തന്നെയാണ് വൈറൽ ആയതിന്റെ പ്രധാന കാരണം.

അതിനുശേഷം ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരങ്ങളായി മാറുകയും അവർ പങ്കുവെക്കുന്ന ചെറിയ ഫോട്ടോകളും വിശേഷങ്ങളും പോലും വലിയതോതിൽ ആരാധകർ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും ഇരുവരും പങ്കെടുത്തു. മികച്ച രൂപത്തിലുള്ള പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്ന് ഇരുവർക്കും ലഭിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ജാനകി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ ഏറ്റവും വലിയ ഒരു സന്തോഷമാണ് പ്രേക്ഷകർക്ക് മുമ്പിൽ വയ്ക്കുന്നത്. ഡാൻസ് ചെയ്യുന്ന സമയത്ത് എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു താരം. എന്നാൽ ഇപ്പോൾ തന്റെ എംബിബിഎസ് ഫൈനൽ റിസൾട്ട് വന്നു എന്നും പാസായി എന്നും ഇപ്പോൾ ഞാൻ ഒരു ഡോക്ടറായി എന്നുമുള്ള സന്തോഷമാണ് ജാനകി ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ ആരാധകരോട് പറയുന്നത്.

അങ്ങനെ താൻ ഡോക്ടർ ജാനകി ആയിരിക്കുന്നു എന്നാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചിരിക്കുന്നത്. റിസൾട്ട് വന്നതിന്റെ ഒരു സ്ക്രീൻഷോട്ടും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരും മറ്റു പ്രേക്ഷകരും താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ടു രംഗത്ത് എത്തുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും മറ്റേത് പ്രൊഫഷനേക്കാളും ഓരോരുത്തരും നെഞ്ചോട് ചേർത്തു വയ്ക്കുന്ന ഒരു പ്രൊഫഷനാണ് ഡോക്ടർ. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ സ്നേഹവും ഇതിലൂടെ വർദ്ധിച്ചിരിക്കുകയാണ്.

Leave a Reply