You are currently viewing ബാത് റൂം & ബെഡ്‌റൂം ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ വീഡിയോ പങ്കുവെച്ച് ദുൽഖർ നായിക.🔥 സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ….

ബാത് റൂം & ബെഡ്‌റൂം ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ വീഡിയോ പങ്കുവെച്ച് ദുൽഖർ നായിക.🔥 സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ….

നേഹ ശർമയുടെ റീൽസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന അഭിനേത്രിയാണ് നേഹ ശർമ. 2007 മുതലാണ് സിനിമാ ലോകത്ത് താരം സജീവമാകുന്നത്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടിയെടുക്കാനും താരത്തിന് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു.

Neha

2007 ൽ രാംചരൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ ചിറുതയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന വിധത്തിൽ ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യാറുണ്ട്.

ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച കഥാപാത്രമാണ് താരം സോളോയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ മേന്മ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

നടി എന്നതിലുപരി ഒരു മികച്ച കഥക് ഡാൻസറും കൂടിയാണ് താരം. കൂടാതെ ഹിപ് ഹോപ്‌, ജാസ്, ജീവ്, ഡാൻസിങ് സൽസ തുടങ്ങിയവ താരം അഭ്യസിച്ചിട്ടുണ്ട്. ഡാൻസിന് അനുസൃതമായി ശരീരത്തെ മെയിൻന്റൈൻ ചെയ്യാനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശാരീരിക ആരോഗ്യത്തിന് പ്രാമുഖ്യം കൊടുക്കാനും താരം മറക്കാറില്ല.

താരം സോഷ്യൽ മീഡിയയിൽ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 11.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബെഡ്‌റൂം ഫോട്ടോ ഷൂട്ടിന്റെ ബിഹൈൻഡ് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാം റീൽ ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Leave a Reply