You are currently viewing അമീർ ഖാന്റെ മകൾ.. വിവാഹ നിശ്ചയത്തിൽ അതിസുന്ദരിയായി ഇറ ഖാൻ..

അമീർ ഖാന്റെ മകൾ.. വിവാഹ നിശ്ചയത്തിൽ അതിസുന്ദരിയായി ഇറ ഖാൻ..

വിവാഹ നിശ്ചയത്തിൽ അതിസുന്ദരിയായി അമീർ ഖാന്റെ മകൾ ഇറ ഖാൻ..

സിനിമാ സീരിയൽ ടെലിവിഷൻ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളോടുള്ള സ്നേഹം അവരുടെ മക്കളിലേക്ക് വ്യാപിക്കുന്നത് സർവ സാധാരണമായ ഒരു കാര്യമാണ്. മക്കളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ സന്തോഷമാണ്. ജന്മനാ സെലിബ്രേറ്റി ആയ ഒരു താരപുത്രി ആണ് ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ പ്രേക്ഷകർക്ക് എല്ലാം താര പുത്രിയെ വലിയ ഇഷ്ടമാണ്.

താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരപുത്രിയെ കുറിച്ചുള്ള വാർത്തകളും എല്ലാം ആരാധകർക്ക് ഇടയിൽ വലിയ സന്തോഷമാണ് ഉണ്ടാക്കാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് താര പുത്രിയുടെ ഇരുപത്തി അഞ്ചാമത്തെ ജന്മദിനം ആഘോഷിക്കപ്പെട്ടത്. വളരെ ആരവത്തോടെയാണ് ആ വാർത്തയെ പ്രേക്ഷകർ എതിരേറ്റത്. ഒരുപാട് പേർ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരപുത്രിക്ക് ജന്മദിന ആശംസകൾ നേർന്നിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ്അയറാക്കാന്റെ വിവാഹ നിശ്ചയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിഞ്ഞത്. ഇറാ ഖാൻ നൂപുർ ശിഖരെയുമായി ഏറെ നാളായി ഡേറ്റിംഗിലാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ഒരു ആഘോഷമായിരുന്നു വിവാഹ നിശ്ചയം. ആമിർ ഖാൻ, റീന ദത്ത, കിരൺ റാവു, ആമിർ ഖാന്റെ അനന്തരവൻ ഇമ്രാൻ ഖാൻ, മുത്തശ്ശി സീനത്ത് ഹുസൈൻ എന്നിവരാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

നിരവധി സെലിബ്രിറ്റികളും താരത്തിന്റെ വിവാഹ നിശ്ചയം ചടങ്ങിൽ പങ്കെടുത്തിരുന്നു. വിജയ് വർമ്മ, മിഥില പാൽക്കർ, ഫാത്തിമ സന ​​ഷെയ്ഖ്, അശുതോഷ് ഗോവാരിക്കർ എന്നിവരും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം വളരെ സജീവമായി തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കെടുക്കുന്ന കൂട്ടത്തിലാണ്.

ഇപ്പോൾ വിവാഹ നിശ്ചയ ദിവസത്തിലെ എടുത്ത താരത്തിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. റെഡ് ഫ്രോക്കിലാണ് താരം വിവാഹ നിശ്ചയ ദിവസം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ഫോട്ടോകൾ കാണുന്ന ഓരോ ആരാധകരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ എൻഗേജ്മെന്റ് ഫോട്ടോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുകയും താരത്തിന് ഒരുപാട് പേർ വിവാഹ മംഗള ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.

Leave a Reply