You are currently viewing ബിനിക്കി ഫോട്ടോഷൂട്ടിനൊന്നും എന്നെ കിട്ടില്ല?! അവതാരകയുടെ ചോദ്യത്തിന് ഗായത്രി നൽകിയ മറുപടി കണ്ടോ…!?

ബിനിക്കി ഫോട്ടോഷൂട്ടിനൊന്നും എന്നെ കിട്ടില്ല?! അവതാരകയുടെ ചോദ്യത്തിന് ഗായത്രി നൽകിയ മറുപടി കണ്ടോ…!?

ഒരു ബിക്കിനി ഫോട്ടോ ഷൂട്ടിന് തയ്യാറാകുമോ?! അവതാരകയുടെ ചോദ്യത്തിന് ഗായത്രി നൽകിയ മറുപടി കണ്ടോ…!?

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. തന്റെ അഭിനയം മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സമൂഹമാധ്യമങ്ങളിൽ പലപ്രാവശ്യം ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. താരത്തിനെതിരെ ഒരുപാട് ട്രോളുകളും വന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഏതു വേദിയിലും ആരുടെ മുമ്പിലും തുറന്നുപറയുന്ന താരം, ഒരുപാട് ട്രോളുകളുടെ വിഷയമായി മാറിയിട്ടുണ്ട്. താരം അഭിമുഖങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും ട്രോളൻമാരുടെ ഇഷ്ടവിശമായി മാറുകയും ചെയ്തിട്ടുണ്ട്.

താരം പല അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചോദ്യങ്ങൾക്കൊക്കെ നിഷ്കളങ്കമായ മറുപടിയാണ് താരം നൽകാറുള്ളത്. തന്റെ മനസ്സിലുള്ള കാര്യം വളച്ചു കെട്ടാതെ കൃത്യമായി തുറന്നുപറയുന്ന സ്വഭാവമായതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ പലർക്കും പൊട്ടത്തരമായി തോന്നുകയും ചെയ്യാറുണ്ട്. അതേപോലെതന്നെ തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കൊക്കെ പുഞ്ചിരിയോടെയാണ് താരം മറുപടി നൽകാറ്.

ഇപ്പോൾ താരത്തിന്റെ പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ താരത്തോട് ചോദിച്ച ചോദ്യങ്ങളും അതിന് താരം നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധേയമായത്.
അവതാരക ഗായത്രി സുരേഷിനോട് ബിക്കിനി ധരിക്കാൻ തയ്യാറാകുമോ എന്ന ചോദ്യമാണ് ചോദിച്ചത്.
ഒരിക്കലുമില്ല എന്ന മറുപടിയാണ് താരം നൽകിയത്.

ഒരു വലിയ ഓഫർ വരികയാണെങ്കിൽ, വലിയ രീതിയിലുള്ള പ്രതിഫലമാണ് ഓഫർ ചെയ്യുന്നതെങ്കിൽ ബിക്കിനി ധരിക്കാൻ തയ്യാറാകുമോ എന്ന് മറു ചോദ്യവും അവതാരക ചോദിക്കുന്നുണ്ട്. അപ്പോഴും വളരെ കൃത്യമായി ഒരിക്കലും ഇല്ല എന്ന് മറുപടിയാണ് ഗായത്രി സുരേഷ് നൽകിയത്. പിന്നീട് ലിവിങ് ടുഗെതർ നെ കുറിച്ചും അവതാരക ചോദിക്കുകയുണ്ടായി. അപ്പോഴും അതിന് താല്പര്യമില്ല എന്ന മറുപടിയാണ് നൽകിയത്. കല്യാണം കഴിച്ചു കൂടെ കൂടാനാണ് താല്പര്യം എന്ന മറുപടിയും താരം നൽകുകയും ചെയ്തു.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2015 ൽ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സഖാവ്, കലാ വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply