You are currently viewing വിദേശക്കാർക്കും വേണം നമ്മുടെ ഹണിചേച്ചിയെ.. അയർലണ്ട് പിടിച്ചു കുലുക്കി ഹണി റോസിന്റെ കിടിലൻ ലുക്ക്‌…

വിദേശക്കാർക്കും വേണം നമ്മുടെ ഹണിചേച്ചിയെ.. അയർലണ്ട് പിടിച്ചു കുലുക്കി ഹണി റോസിന്റെ കിടിലൻ ലുക്ക്‌…

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഈയടുത്ത് ഒരുപാട് ഉൽഘാടന വേദികളിൽ താരത്തെ സജീവമായി കാണാൻ കഴിഞ്ഞു. ഉൽഘാടനങ്ങളിൽ താരം പങ്കെടുക്കുന്നത് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്ത പ്രാധാന്യം നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ അയർലന്റിൽ താരം ഉൽഘാടനത്തിന് എത്തിയതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് സ്റ്റൈലിഷ് സാരി ലുക്കിൽ ആരാധകരെ മയക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടന്ന് ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply