You are currently viewing “ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ വല്ലാത്ത ആവേശം… സാരിയല്ല… ഇഷ്ടം ഗൗൺ” ഹണിറോസ്

“ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ വല്ലാത്ത ആവേശം… സാരിയല്ല… ഇഷ്ടം ഗൗൺ” ഹണിറോസ്

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ഹണിറോസ്. അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് സാധിച്ചു.

മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2005 ലാണ് താരം മലയാള സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി. ടെലിവിഷൻ ഷോകളിൽ ജഡ്ജ് എന്ന നിലയിൽ മെന്റർ എന്ന നിലയിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് മിനിസ്ക്രീനിലെ ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2007 ൽ മുതൽ കണവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് താരത്തിന് കൈനിറയെ അവസരങ്ങൾ വന്നെത്തി.

ഈയടുത്ത് താരം ഒരുപാട് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. അതിന് ഒരുപാട് ട്രോളുകളും വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അതിനെ കുറിച്ചു താരം സംസാരിച്ച ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ വല്ലാത്ത ആവേശം ആണെന്നാണ് താരം പറയുന്നത്. വ്യത്യസ്ത വേഷങ്ങളും മറ്റും ഉദ്ഘാടനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കാറുണ്ട് എന്നും താരം പറഞ്ഞു.

താരത്തിന്റെ വസ്ത്ര ധാരണത്തിനും ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നതിനും താരം ഒരുപാട് അധിക്ഷേപങ്ങളും മറ്റും മീഡിയ ഇടങ്ങളിൽ നിന്ന് കേൾക്കുന്നുണ്ട്. തന്റെ ഇഷ്ട വസ്ത്രത്തെ കുറിച്ചു തുറന്നു പറഞ്ഞ കാര്യങ്ങളും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. സാരി ഇഷ്ടമില്ല എന്നും ഗൗൺ ആണ് ഇഷ്ടം എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. തന്റെ കംഫർട്ടിന് അനുസരിച്ചാണ് വാസ്തരം ധരിക്കുന്നത് എന്നും താരം പറയുകയുണ്ടായി.

Leave a Reply