You are currently viewing സൂപ്പർ സ്റ്റൈലിൽ ഓസ്‌ലർ വിജയാഘോഷ വേദിയിൽ തിളങ്ങി അനശ്വര രാജൻ… വീഡിയോ വൈറൽ…

സൂപ്പർ സ്റ്റൈലിൽ ഓസ്‌ലർ വിജയാഘോഷ വേദിയിൽ തിളങ്ങി അനശ്വര രാജൻ… വീഡിയോ വൈറൽ…

അഞ്ചാം പാതിര’യ്ക്കു ശേഷം മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം ഓസ്‌ലർ വമ്പിച്ച പ്രേക്ഷക അഭിപ്രായങ്ങളുടെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിൽ ജയറാമിന്റെ റീലോഞ്ച് സംഭവിച്ച ഒരു സിനിമ കൂടിയാണിത്. അതിനപ്പുറം മുന്നണിയിലും പിന്നണിയിലും മികച്ച പ്രതിഭകൾ ഉണ്ട് എന്നതും സിനിമയുടെ വലിയ പ്രത്യേകതകളാണ്. പുതുവർഷത്തിലെ ആദ്യ ഇമോഷണൽ ക്രൈം ത്രില്ലർ ആയിട്ടാണ് ‘ഓസ്‍ലർ’ തിയറ്ററുകളിലേക്കെത്തിയത്.

കുറ്റാന്വേഷണവും ട്വിസ്റ്റുകളും ടേണുകളും എല്ലാമുള്ള ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മമ്മൂട്ടിയുടെ ഗെസ്റ്റ് റോൾ തന്നെയാണ്. എന്തുകൊണ്ടും വലിയതോതിൽ പുതു വർഷത്തിൽ ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അനശ്വര രാജനും ഉണ്ട്. വലിയതോതിൽ പ്രേക്ഷകപ്രീതി നേടിയെടുക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ട് മലയാള സിനിമ മേഖലയിൽ താരം സജീവമാകാൻ ഒരുങ്ങുകയാണ്.

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങകളിലെല്ലാം സജീവമായി തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകളും എല്ലാം പങ്കുവെച്ചു കൊണ്ടിരിക്കുകയും പ്രേക്ഷകരോടുള്ള അടുപ്പം നിലനിർത്തുകയും ചെയ്യുന്ന താരത്തിന്റെ ഒരു വീഡിയോ ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഓസ്‌ലർ എന്ന പുതിയ ചിത്രത്തിന്റെ വിജയ ആഘോഷ ചടങ്ങിലേക്ക് താരം എത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ സൂപ്പർ ഡ്രസ്സും നിറഞ്ഞ പുഞ്ചിരിയും താരത്തിന്റെ വീഡിയോ കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply