You are currently viewing ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് മോഹൻലാലിന്റെ ഒപ്പം ചെയ്തു പുറത്തിറങ്ങുമ്പോൾ കിട്ടുന്നത് ! ഹണി റോസ് പറയുന്നു…

ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് മോഹൻലാലിന്റെ ഒപ്പം ചെയ്തു പുറത്തിറങ്ങുമ്പോൾ കിട്ടുന്നത് ! ഹണി റോസ് പറയുന്നു…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്.

മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യാറുള്ളത് അതുകൊണ്ടുതന്നെയാണ് ബാസികൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സാധിച്ചത്.

ഇപ്പോൾ മലയാളത്തിൽ ഏറ്റവും അവസാനമായി താരം അഭിനയിച്ചു പുറത്തിറങ്ങിയ സിനിമയാണ് മോഹൻലാലിനൊപ്പം ഉള്ള മോണസ്റ്റർ. സിനിമ വലിയതോതിൽ വിജയം നേടിയിട്ടില്ല എങ്കിലും താരത്തിന്റെ കരിയറിലെ ബെസ്റ്റ് കഥാപാത്രം ആയിരുന്നു മോൺസ്റ്ററിലെ ഭാമിനി എന്ന വേഷം എന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെട്ടത്. ഇപ്പോൾ താരം മോൺസ്റ്ററിലെ അഭിനയത്തെക്കുറിച്ചും മോഹൻലാലിനെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകൾ വൈറലായി കൊണ്ടിരിക്കുകയാണ്.

മോഹൻലാലിനെ കണ്ട് ഒരുപാട് പഠിക്കാനുണ്ട് എന്നും ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം നല്ല പിന്തുണയാണ് നൽകിയത് എന്നുമൊക്കെയാണ് താരം പറയുന്നത്. ഭാമിനി എന്ന കഥാപാത്രം കിട്ടിയത് ഒരു അനുഗ്രഹമാണ് എന്നും ഇങ്ങനെയൊരു വേഷത്തിനു വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത് എന്നും താരം പറയുകയുണ്ടായി.

ചിത്രത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് മോഹൻലാൽ ആയിരുന്നു. അദ്ദേഹത്തെ കണ്ടു നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് അദ്ദേഹത്തോടൊപ്പം ഉള്ള അഭിനയം എന്ന് പറയുന്നത് എന്നും കൂടെയുള്ള ലൈറ്റ് ബോയ് മുതൽ താരങ്ങളെ വരെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്നും കൂടെ അഭിനയിക്കുന്നവർക്ക് എല്ലാ പിന്തുണയും കൊടുത്ത അവരെ കംഫർട്ടബിൾ ആക്കുന്നതിൽ അദ്ദേഹം മുൻപിൽ ആണ് എന്നും താരം പറയുന്നു.

എങ്കിൽ മാത്രമേ ആ ഷോട്ട് നന്നായി വരും എന്നാണ് അദ്ദേഹം പറയാറുള്ളത് എന്നും അതുകൊണ്ടു തന്നെ എല്ലാ താരങ്ങളോട് അത്തരത്തിലാണ് അദ്ദേഹം ഇടപെടുന്നത് എന്നും താരം കൂട്ടിച്ചേർത്തു വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply